തിരുവനന്തപുരം: ഒാൻഡിനൻസിന് പകരമുള്ള ബില്ലുകൾ നിയമസഭയിൽ പാസാക്കാൻ കർമപദ്ധതി തയാറാക്കണമെന്ന് സ്പീക്കർ എം.ബി. രാജേഷിെൻറ റൂളിങ്. നിയമവകുപ്പ് ഇതിന് നേതൃത്വം നൽകണം. ഒക്ടോബർ-നവംബർ മാസങ്ങളിൽ ബില്ലുകൾ പാസാക്കാൻ നിയമസഭ പ്രത്യേക സമ്മേളനം ചേരണമെന്നും സ്പീക്കർ നിർദേശിച്ചു. ആവര്‍ത്തിച്ച് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നതിനെതിരെ അനൂപ് ജേക്കബ് ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിങ്.
കോവിഡിനെത്തുടര്‍ന്ന് സഭാസമ്മേളനദിനങ്ങൾ കുറഞ്ഞത് മൂലമാണ് ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ ഒരേസമയം നിലനില്‍ക്കുന്ന സ്ഥിതി വന്നതെന്ന് സ്പീക്കർ പറഞ്ഞു. പ്രാബല്യത്തിലിരിക്കുന്ന 44 ഓര്‍ഡിനന്‍സുകളും സഭാസമ്മേളനം അവസാനിക്കുന്നതോടെ വീണ്ടും പുറപ്പെടുവിക്കേണ്ടി വരും-സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.