തിരുവനന്തപുരം: മുൻകൂട്ടി രജിസ്ട്രേഷനും കൗണ്ടറുകളുമടക്കം ഏർപ്പെടുത്തി സ്കൂൾ വിദ്യാർഥികൾക്കായി കോവിഡിനെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് (ഹോമിേയാ ഇമ്യൂൺ ബൂസ്റ്റർ) വിതരണം സജീവം. ഹോമിയോ ആശുപത്രി, ഡിസ്പെൻസറി, ആയുഷ് പി.എച്ച്.സി, എസ്.സി ഡിസ്പെൻസറി എന്നിങ്ങനെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലെല്ലാം മരുന്ന് വിതരണത്തിന് ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഇമ്യൂണ്‍ ബൂസ്റ്റര്‍ നല്‍കുന്നത്. ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം (എ.എച്ച്.െഎ.എം.എസ്) വഴിയാണ് രജിസ്ട്രേഷനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ ആയുഷ് മിഷൻ ഡോക്ടർമാർ, ഹോമിയോ കോളജിെല വിദ്യാർഥികൾ എന്നിവരെയും മരുന്ന് വിതരണത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഡോക്ടർമാർക്ക് പുറമെ, പാരാമെഡിക്കൽ ജീവനക്കാർക്കും ചുമതലയുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലു വരെയാണ് വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം.
ഒക്ടോബർ 22 മുതലാണ് മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും സംശയ ദൂരീകരണത്തിന് ഹെൽപ് ലൈനും ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച വിതരണം അവസാനിച്ചാലും ഏതാനും ദിവസങ്ങൾ കൂടി ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തിക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.