മലപ്പുറം: മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കൂഞ്ഞാലിക്കുട്ടിക്കെതിരെ നിശിത വിമർശനവുമായി പാർട്ടി പ്രവർത്തകർ. വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചുവെങ്കിങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനേറ്റ തിരിച്ചടിക്ക് കാരണം കുഞ്ഞാലിക്കുട്ടിയുടെ ചാഞ്ചാട്ടമാണെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ വോട്ട് ചെയ്തവർക്ക് നന്ദിയെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിലാണ് ലീഗ് പ്രവർത്തകരും അനുഭാവികളും വിമർശിച്ച് കമന്‍റിടാൻ തുടങ്ങിയത്. കമൻ്റ് ചെയ്യുന്നവരിൽ എം.എസ്.എഫ് സംസ്ഥാന ഭാരവാഹിയായിരുന്നവർ മുതൽ താഴേതട്ടിലെ അണികൾ വരെയുണ്ട്. ഭൂരിഭാഗം പോസ്റ്റുകളും കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകളെ കടുത്ത രീതിയിൽ വിമർശിക്കുന്നവയാണ്. ഇതിനിടയിൽ എതിർ രാഷ്ട്രീയ വീക്ഷണമുള്ളവരും രൂക്ഷമായ കമന്‍റുകളുമായി 'അവസരം മുതലെടുക്കുന്നു'ണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ചിലത്....
'പണ്ട് കുറ്റിപ്പുറത്ത് നിങ്ങൾ തോറ്റ കാര്യം മറക്കരുത്. അക്കരപച്ചതേടിയുള്ള ചാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽക്കേണ്ടി വരും. അധികാരമോഹിയായ നിങ്ങൾക്ക് ഇത് വിഷയമല്ലാന്നറിയാം, ഈ പാർട്ടി സ്നേഹിക്കുന്ന എന്നെ പോലെ ഒരുപാട് പാവപ്പെട്ട പ്രവർത്തകരുണ്ട് ഞങ്ങൾക്കത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല'
'നിങ്ങളുടെ സ്ഥാന മോഹം ലീഗിനെ നശിപ്പിക്കും'
'ചരിത്രത്തിലെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് ഫലമാണ് മുസ്ലിം ലീഗിന്റേത്. വിജയിച്ച സീറ്റുകളുടെ എണ്ണം നോക്കിയാൽ ഗംഭീര പ്രകടനം തന്നെയാണ്. പക്ഷേ ഈ വിജയത്തിലും നമ്മുടെ പാർട്ടി തോറ്റിരിക്കുന്നു.
അണികളില്ലാതെ നേതാവാകാൻ പറ്റില്ല എന്ന് ഇനിയെങ്കിലും നേതൃത്വം മനസ്സിലാക്കണം. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ രാജിയും മത്സര തീരുമാനവും അധികാരക്കൊതി കൊണ്ടാണെന്ന് പാർട്ടി അംഗീകരിക്കണം. മടിയിലെ പണത്തിന്റെ തൂക്കമാണ് നേതാവാകാനുള്ള യോഗ്യതയെന്ന് അവർ പരിഹസിക്കുേമ്പാൾ, അതല്ലെന്ന് തെളിയിക്കാൻ ഉതകുന്ന നേതാക്കന്മാർ ഉണ്ടാവണം, ഇങ്ങ് വാർഡ് കമ്മിറ്റി മുതൽ അങ്ങ് ദേശീയ കമ്മിറ്റിയിൽ വരെ.
മുസ്ലിം ലീഗിന് വിജയിക്കാൻ ഇതിലും നല്ലൊരു സാഹചര്യം കേരളത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല. എല്ലാം നമ്മൾക്കനുകൂലമായിരുന്നു. എന്നിട്ടും മികച്ചൊരു പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല എന്നത് ഖേദകരമാണ്.
നല്ലവരായ മുസ്ലിം ലീഗ് അണികൾ ഇനിയെങ്കിലും ഒരുകാര്യം മനസ്സിലാക്കണം. ലീഗിലെ ഏറ്റവും ജനകീയനായ, മികച്ചൊരു നേതാവ് മാത്രമാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. അയാളല്ല പാർട്ടി.
ഈ പരാജയ കാലവും കടന്ന് പോവും. ഇന്നിന്റെ ഈ നോവിൽ നിന്ന് ഊർജ്ജം കൊണ്ട് നമ്മൾ ഇനിയും പ്രവർത്തിക്കും. നമ്മളെ പാർട്ടി വീണ്ടും ജയിക്കും...''മുല്ലപ്പള്ളി രാമചന്ദ്രൻ..
കുഞ്ഞാലിക്കുട്ടി..
തീർച്ചയായും യുഡിഎഫിൻ്റെ പരാജയത്തിൽ മറ്റെന്തിനാക്കാളും കാരണക്കാർ ഇവർ തന്നെയാണ്..
പാർട്ടി സംവിധാനങ്ങൾ ചലിപ്പിക്കാനോ, പ്രവർത്തകർക്ക് ആവേശമാവാനോ കഴിയാത്ത തികഞ്ഞ പരാജയമായ കെ.പി.സി.സി പ്രസിഡണ്ട്.
തൻ്റെ കുടുംബ ട്രസ്റ്റ് പോലെ തോന്നുന്നതെല്ലാം ചെയ്യാൻ പാർട്ടിയെ ഉപയോഗിക്കുന്ന അഖിലേന്ത്യാ മുസ്ലിം ലീഗ് സെക്രട്ടറി.
യു.ഡി.എഫ് പരാജയത്തിന് പല കാരണങ്ങളുണ്ടാവും,
എന്നാൽ അതിലൊരു പ്രധാന കാരണം ഇവരും ഇവരുടെ നിലപാടുകളുമാണ്...'
'മരണം നാളെ നമ്മളെയും തേടിയെത്താം അതിനുമുൻപ് അധികാരത്തിനു വേണ്ടിയുള്ള അലച്ചൽ നിർത്തി ജനഹിതം മനസിലാക്കി പ്രവർത്തിക്കുക'
'രാജിവെക്ക് കുഞ്ഞാപ്പ.. എന്നിട്ട് വാർഡിൽ മത്സരിക്ക്.. ഇനി അതും കൂടിയേ ബാക്കിയുള്ളു'
'ലീഗ് നല്ല നിലയിൽ എത്തുമായിരുന്നു കുഞ്ഞാലിക്കുട്ടി ആണ് സകല തോൽവിക്കും ഉത്തരവാദി ഞാൻ അന്നേ പറഞ്ഞതാ.. പലരോടും വീണ്ടും പറയുന്നു അയാൾക്ക് പാർട്ടി എന്നോ സമുദായം എന്നോ നോട്ടം ഇല്ല സ്വന്തം നിലനിൽപ് മാത്രം ആണ് പ്രശ്നം സ്വാർത്ഥനാണ് അയാൾ. Et യെ പോലുള്ള നിസ്വാർത്ഥ സേവകർ കൂടുതൽ നേതൃത്വ സ്ഥാനത്തേക്ക് വന്നാൽ പച്ച പിടിക്കും'
'താങ്കളുടെ നിലപാട് ആത്മ പരിശോധന നടത്തണം.. അണികളെ അറിഞ്ഞു പ്രവർത്തിക്കൂ.. ഞാനാണ് എല്ലാം എന്ന് കരുതിയാൽ അവസാനം താങ്കൾ മാത്രമാകും'
'എം.എൽ.എ സ്ഥാനം രാജി വെച്ച് എം.പി ആവാൻ പോയി. ആ സ്ഥാനം പാതിവഴിയിൽ ഇട്ടെറിഞ്ഞ് മന്ത്രി ആവാൻ വേണ്ടി വീണ്ടും എം.എൽ.എയായി.
ഇങ്ങനെ അധികാരകൊതി മൂത്ത് ചാടിക്കളിക്കുന്നവരൊയൊക്കെ പിടിച്ച് മൂലക്കിരുത്തേണ്ട സമയം അതിക്രമിച്ചു..
നേതാക്കളല്ല.. പാർട്ടിയാണ് വലുത്. ജയ് മുസ്ലിം ലീഗ്. എന്നും എപ്പോഴും ലീഗിൽ മാത്രം ഇപ്പോഴുള്ള നേതാക്കളോടുള്ള ഇഷ്ടം കൊണ്ടല്ല ലീഗിനോടുള്ള മുഹബ്ബത്ത് കൊണ്ടാണ്...'
'നിങ്ങൾ mp സ്ഥാനം രാജിവെച്ചത് മുതൽ പാർട്ടിയുടെ ഗ്രാഫ് താഴോട്ടാണ്...
തെറ്റുകൾ പുനഃപരിശോധിക്കുക ഉന്നതാധികാര സമിതി പിരിച്ചുവിടുക പാർട്ടിയിൽ ജനാധിപത്യം തിരികെ കൊണ്ടുവരുക...'
'സ്വാർത്ഥ താൽപ്പര്യമുള്ളവരെയല്ല മുസ്ലിം ലീഗിന് ആവശ്യം...
പലരുടെയും മനസ്സിൽ താങ്കൾ ഇപ്പൊ ഒരു അധികാരമോഹി മാത്രമാണ്...
ഒരു നേതാവായി കാണാൻ പ്രയാസമുണ്ട്....'
'ഇനി മലപ്പുറം മുൻസിപ്പൽ ചെയർമാൻ സ്ഥാനം ഉണ്ട് ....അത് പോരളിയാ...പെർഫെക്ട് ഓകേയ്...'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.