കൊച്ചി: നടൻ ഫഹദ് ഫാസിലിനെയും ഭാര്യയും നടിയുമായ നസ്രിയ നസീമിനെയും വർഗീയ പരാമർശവുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിച്ച അഭിഭാഷകനും സംഘ്പരിവാർ പ്രവർത്തകനുമായ കൃഷ്ണരാജിന് കടുത്ത ഭാഷയിൽ മറുപടിയുമായി നടൻ വിനായകൻ.
ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാ പതിച്ചുതന്നതെന്നും തായ് വഴി കിട്ടിയ നിന്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമമെന്നും വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. ഫഹദിനെതിരെ കൃഷ്ണരാജ് പ്രചരിപ്പിച്ച പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു വിനായകന്റെ രൂക്ഷമായ പ്രതികരണം.
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനുള്ളിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ഫഹദിനും കുടുംബത്തിനുമെതിരെ കടുത്ത വർഗീയ പരാമർശമാണ് കൃഷ്ണരാജ് നടത്തിയത്.
'സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ' എന്നു പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളിൽ കടക്കാം. വേണേൽ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറ്റും. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട എന്ന ഭീഷണിയാണ് കൃഷ്ണരാജ് മുഴക്കിയത്. ഫഹദ് വിവാഹത്തിൽ പങ്കെടുക്കുന്ന ഫോട്ടോ ഉൾപ്പെടെയാണ് വിദ്വേഷ പോസ്റ്റർ.
മതസ്പര്‍ധ വളര്‍ത്തിയെന്ന കേസിൽ നേരത്തെ നിയമനടപടി നേരിട്ടയാളാണ് അഭിഭാഷകൻ കൃഷ്ണരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.