നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ഉഭയ സമ്മതപ്രകാരമെന്ന് ദിലീപ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഉഭയ സമ്മത പ്രകാരമാണെന്ന് പ്രതിയും നടനുമായ ദിലീപ് സുപ്രീംകോടതിയിൽ . ഒാടുന്ന വാഹനത്തിലാണ് പീഡനം നടന്നത് എന്ന വാദം തെറ്റാണ്. തന്‍റെ അഭിഭാഷകർ കണ്ട ദൃശ്യങ്ങൾ ചിത്രീകരിച്ചത് നിർത്തി യിട്ട വാഹനത്തിലാണ്. ഇത് തെളിയിക്കാൻ പകർപ്പ് ആവശ്യമാണെന്നും ദിലീപിന്‍റെ അഭിഭാഷകർ വാദിച്ചു. ഇതേതുടർന്ന്, ഹരജി വ ിധി പറ‍യാൻ മാറ്റി. വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് ഒരാഴ്ച സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, മെ മ്മറി കാർഡ് തൊണ്ടിയാണെന്നും അതിലെ ദൃശ്യങ്ങൾ രേഖയാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ദൃശ്യങ്ങൾ കൈമാറണമോ എന്ന കാര്യം വിചാരണ കോടതിക്ക് വിടണമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. രേഖയാണെങ്കിലും ദൃശ്യങ്ങൾ ദിലീപിന് നൽകരുത്. അത് ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദൃശ്യങ്ങളും മെമ്മറി കാർഡും തൊണ്ടിയാണ് എന്നായിരുന്നു ഹൈകോടതിയിലെ പ്രോസിക്യൂഷന്‍ വാദം.

നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകനും ദൃശ്യങ്ങൾ പ്രതിക്ക് കൈമാറരുത് എന്ന ആവശ്യം ഉന്നയിച്ചു. തന്നെ തട്ടിക്കൊണ്ടുപോയി ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്. ഇത് തന്‍റെ സ്വകാര്യതയെ ബാധിക്കും. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിപ്പിക്കാനും സാധ്യതയുണ്ടെന്നും നടിയുടെ അഭിഭാഷകൻ വാദിച്ചു.

കൃത്യം നടന്ന സ്ഥലത്തുനിന്നല്ല മെമ്മറി കാർഡ് കണ്ടെത്തിയത്, അതിനാൽ ഇത് തൊണ്ടി മുതൽ അല്ല. രേഖയായി മാത്രമേ പരിഗണിക്കാൻ സാധിക്കൂ. രേഖയായി പരിഗണിക്കുകയാണെങ്കിൽ പകർപ്പ് ലഭിക്കാൻ നിയമപരമായി അവകാശമുണ്ട്. നിരപരാധിത്വം തെളിയിക്കാൻ അത് അനിവാര്യമാണ് എന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിച്ചു.

ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപും, ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്നാവശ്യപ്പെട്ട് നടിയും സമർപ്പിച്ച ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. നേരത്തെ വിചാരണ കോടതിയും ഹൈകോടതിയിലും സമാന ഹരജി ദിലീപ് നൽകിയിരുന്നെങ്കിലും തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അജയ് മണിക് റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Tags:    
News Summary - Actress Abducted and Molested case dileep at suprme court-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.