ത​ട്ടി​ക്കൊ​ണ്ടു​പോ​കൽ: നടിയുടെ മൊഴി രേഖപ്പെടുത്തി

കൊ​ച്ചി: ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി മു​തി​ർ​ന്ന ന​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​ നി എ​ന്ന സു​നി​ൽ കു​മാ​റി​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ന​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2011ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ​ ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ വ​ന്നി​റ​ങ്ങി​യ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ്​ കേ​സ്.

നി​ർ​മാ​താ​വ്​ ജോ​ണി സാ​ഗ​രി​ക​യു​ടെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ത​ട്ടി​െ​ക്കാ​ണ്ടു​പോ​ക​ൽ ശ്ര​മം. അ​ന്ന്​ ജോ​ണി സാ​ഗ​രി​ക​യു​ടെ ഡ്രൈ​വ​റാ​യി​രു​ന്നു സു​നി​ൽ കു​മാ​ർ. ന​ടി​യു​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ബ്ലാ​ക്ക്​​മെ​യി​ൽ ചെ​യ്യാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​വ​രോ​ടൊ​പ്പം എ​ത്തു​മെ​ന്ന്​ പ​റ​ഞ്ഞി​രു​ന്ന മ​റ്റൊ​രു യു​വ​ന​ടി​യെ​യും ല​ക്ഷ്യ​മി​ട്ടി​രു​ന്നു.

ഒ​ന്നാം സാ​ക്ഷി​യാ​യ ​േജാ​ണി സാ​ഗ​രി​ക​യു​ടെ മൊ​ഴി കോ​ട​തി നേ​ര​ത്തേ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - Actress abduction case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.