കൊച്ചി: പ്രമുഖ സിനിമ നിർമാതാവിെൻറ ഭാര്യയായ നടിയെ 2011ൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലായി. ഹോട്ടൽ പ്രതിനിധി എന്ന വ്യാജേന നിർമാതാവ് ജോണി സാഗരികയെ സമീപിച്ചയാളെയും സംഭവസമയം ടെേമ്പാ ട്രാവലർ ഒാടിച്ചിരുന്ന കണ്ണൂർ സ്വദേശി സുനീഷിനെയുമാണ് കസ്റ്റഡിയിലെടുത്ത്. സുനിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷമേ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തൂ. ഇതോടെ കേസിൽ പൾസർ സുനിയുൾപ്പെടെ അഞ്ച് പ്രതികളും പിടിയിലായി. പൾസർ സുനിയുടെ അറസ്റ്റ് ചൊവ്വാഴ്ച ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. കോതമംഗലം സ്വദേശികളായ എബിൻ, വിബിൻ എന്നിവരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിനിടെ, പരാതിക്കാരിയായ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തനിക്ക് നേരിട്ട ദുരനുഭവം നടി നേരത്തേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇത് െമാഴിയിലും സൂചിപ്പിച്ചിട്ടുണ്ട്. കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ 2011ൽ പൾസർ സുനിയുടെ നിർദേശപ്രകാരം സംഘം വാനിൽ തട്ടിക്കൊണ്ടുേപാകാൻ ശ്രമിെച്ചന്നാണ് പരാതി.
യുവസംവിധായകെൻറ ഭാര്യയായ നടിക്കുവേണ്ടി പൾസറും സംഘവും ഒരുക്കിയ കെണിയിലാണ് നിർമാതാവിെൻറ ഭാര്യ കുടുങ്ങിയതെന്നാണ് വിവരം. യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആളുമാറി തട്ടിക്കൊണ്ടുപോവുകയായിരുന്നു. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിർമാതാവിനെയും ഭര്‍ത്താവിനെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചതോടെ നടിയെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ ഇറക്കി പള്‍സര്‍ സുനിയും സംഘവും കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.