കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിൽ തിങ്കളാഴ്ച നിർണായക ദിനം.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത്, മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ യുട്യൂബ് ചാനലിലൂടെ പ്രതി ദിലീപിന് അനുകൂലമായി സംസാരിച്ചത് എന്നിവയുടെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്‍റെ ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും.
ആർ. ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നതടക്കം കാര്യങ്ങളാണ് അന്വേഷണ സംഘം മുന്നോട്ടുവെക്കുന്നത്. ഡിജിറ്റൽ പരിശോധന ഫലങ്ങളും ലഭിക്കാനുള്ള സാഹചര്യത്തിലാണ് ആവശ്യം. എന്നാൽ, സമയം നീട്ടി നൽകരുതെന്നാണ് ദിലീപിന്‍റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.