നടിയെ ആക്രമിച്ച കേസ്;​ ദൃശ്യങ്ങൾ പരിശോധിച്ചതിൻെറ പൂർണവിവരം ദിലീപിന്​ നൽകണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൻെറ പൂർണവിവരങ്ങൾ നടൻ ദിലീപിന്​ നൽകിയ റിപ്പോർട്ടിൽ ഉ ൾപ്പെടുത്തണമെന്ന്​ വിചാരണ കോടതിയുടെ നി​ർദേശം. താൻ ഉന്നയിച്ച പല ചോദ്യങ്ങൾക്കും മറുപടി ഇല്ലെന്ന്​ കാണിച്ച്​ ദിലീപ്​ നൽകിയ പുതിയ ഹരജിയിലാണ്​ നിർദേശം.

സെൻട്രൽ ഫോറൻസിക്​​ സയൻസ്​ ലാബിനോടാണ്​ പരിശോധനയുടെ പൂർണ വിവരങ്ങൾ ഉൾപ്പെടുത്താൻ നിർദേശം നൽകിയത്​.
നടിയെ ആക്രമിച്ച കേസിൽ വീണ്ടും ദൃശ്യങ്ങൾ ആവശ്യ​െപ്പട്ടാണ്​ ദിലീപ് ഹരജി നൽകിയത്​. ദൃശ്യങ്ങൾ പരിശോധിച്ച റി​േപ്പാർട്ട്​ അപൂർണമാണ്​. ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും റിപ്പോർട്ടിൽ ഇല്ലെന്നും ദിലീപ്​ ഹരജിയിൽ പറയുന്നു.

Tags:    
News Summary - actress assault case dileep plea -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.