നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയതിൽ വൻഗൂഢാലോചന

ബേക്കല്‍: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഉന്നത ഗൂഢാലോചന നടന്നതായി പൊലീസ്. കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായ വിപിനെ ഇദ്ദേഹത്തിന്‍റെ നാടായ ബേക്കലിലെത്തി സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം വിശദമാക്കി ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബേക്കല്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് പത്തനാപുരം സ്വദേശി പ്രദീപ്കുമാർ ആണെന്ന് ബേക്കല്‍ പൊലീസ് പറ്്ഞു. കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായി വിപിന്‍ലാലിനെ തേടി പ്രദീപ് കുമാര്‍ ബേക്കലിലെത്തിയിരുന്നു. സിനിമാക്കാരുമാ‍യും രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമുള്ള വ്യക്തിയാണ് പ്രദീപ്കുമാർ. കേസിൽ വൻഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് വാദം.

സി.സിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ മൊഴി മാറ്റാൻ പല രീതിയിലും സമ്മർദ്ദം ചെലുത്തി. വിപിന്‍റെ ബന്ധുക്കൾ വഴിയും മൊഴി മാറ്റണമെന്ന് പ്രദീപ് ആവശ്യപ്പെട്ടിരുന്നു. പല സിമ്മുകളിൽ നിന്നും വിപിന് ഭീഷണികോളുകൾ ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ മൊബൈൽ ഫോണിൽ നിന്നും കോളുകൾ വന്നിട്ടുണ്ട്. സമ്മര്‍ദം കടുത്തതോടെ വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്‍കി.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു.  വിപിനെ ഭീഷണിപ്പെടുത്താൻ വിളിച്ച മൊബൈൽ ഫോണിന്റെ സിം എടുത്തത് തിരുനെൽവേലിയിൽ നിന്നാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.