നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മ രഹസ്യമൊഴി നൽകാൻ എത്തി. ആലുവ മജിസ്ട്രേറ്റിന് മുന്നിലാണ് അമ്മ ശോഭന രഹസ്യ മൊഴി നൽകുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചനാക്കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടരുകയാണ്. ദിലീപിനൊപ്പം സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും രാവിലെ ഹാജരായി . രാവിലെ 9 മുതൽ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാൻ അനുമതിയുള്ളത്. ദിലീപിന്റെ സിനിമ നിർമാണ കമ്പനിയിലെ ജീവനക്കാരനെ അന്വേഷണ സംഘം വിളിച്ചുവരുത്തി. ഗ്രാൻഡ് പ്രൊഡക്ഷൻസിലെ ജീവനക്കാരനെ ആണ് വിളിച്ചുവരുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. ഇന്നലെ രേഖപ്പെടുത്തിയ മൊഴികളുടെ പരിശോധന പൂര്‍ത്തിയായി. ഒരുമിച്ച് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണസംഘം തയാറാക്കിയിട്ടുണ്ട്. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്താനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ വാക്കാല്‍ ഗൂഢാലോചന നടത്തിയതിന് പുറമേ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെയും തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
ഇത് സംബന്ധിച്ച് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു സുഹൃത്ത് ബൈജു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടത്തിരുന്നു. പതിമൂന്നാം തിയതി നടന്ന റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത ദിലീപിന്റെയും അനൂപിന്റെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം വിട്ടുനല്‍കിയില്ല.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസ് നിർണായക വഴിത്തിരിവിലാണ്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് ചെയ്ത തെറ്റിൽ കുറ്റബോധമുണ്ടെന്നും വൈകാതെ എല്ലാം കോടതിയിൽ തുറന്നുപറയുമെന്നും അമ്മ ശോഭന. ജയിലിൽ പോയി സുനിയെക്കണ്ട് മടങ്ങവേയാണ് ഒരു ചാനലിനോട് അവർ സംസാരിച്ചത്. ജയിലിലാണെങ്കിലും പുറത്തുനടക്കുന്ന കാര്യങ്ങളെല്ലാം സുനി അറിയുന്നുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. തന്നോട് ഒന്നും പറയേണ്ടെന്നാണ് അവൻ പറഞ്ഞത്. പെട്ടുപോയതാണ് എന്നും പറഞ്ഞു. പറയാൻ സാഹചര്യം ഒത്തുവന്നാൽ സുനി എല്ലാം പരസ്യമായി പറയും. ദിലീപ് ഒരു കൊമ്പനാനയാണ്, കൂടെയുള്ളത് കുറച്ച് അണ്ണാൻ കുഞ്ഞുങ്ങളും. അണ്ണാൻ കുഞ്ഞുങ്ങൾക്ക് കൊമ്പനാനയെ എന്തുചെയ്യാൻ പറ്റുമെന്നും ശോഭന ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.