കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് കഠിന വകുപ്പുകൾ. ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമടക്കം ഇന്ത്യൻ ശിക്ഷാനിയമത്തിലെയും െഎ.ടി ആക്ടിലെയും വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. കുറ്റപത്രത്തിലെ കുറ്റവും വിചാരണ നടത്തി ശിക്ഷിക്കപ്പെട്ടാൽ ലഭിച്ചേക്കാവുന്ന ശിക്ഷയും ഇങ്ങനെയാണ്: ഇന്ത്യൻ ശിക്ഷാനിയമം 376 (ഡി) വകുപ്പ് പ്രകാരം കൂട്ടമാനഭംഗക്കുറ്റം വിചാരണയിൽ തെളിഞ്ഞാൽ ജീവപര്യന്തം തടവുവരെ ലഭിക്കാം.
ഇൗ കുറ്റത്തിന് നിയമപ്രകാരം ഏറ്റവും കുറഞ്ഞ ശിക്ഷ 20 വർഷം കഠിന തടവാണ്, 120 ബി (ഗൂഢാലോചന) ആണ് മറ്റൊരു കുറ്റം. നടിയെ ആക്രമിച്ചത് കൂട്ട മാനഭംഗത്തിനുവേണ്ടി ആയതിനാൽ കൂട്ടമാനഭംഗത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ജീവപര്യന്തം തടവുവരെയാണ് ലഭിക്കാവുന്നത്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന 366 (തട്ടിക്കൊണ്ടുപോകൽ), മൂന്നുമുതൽ ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാനിയമം 201 പ്രകാരം തെളിവ് നശിപ്പിച്ചതാണ് മറ്റൊരു കുറ്റം.
മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന െഎ.പി.സി 212 (പ്രതിയെ സംരക്ഷിക്കൽ), 411 (തൊണ്ടിമുതൽ സൂക്ഷിക്കൽ) തുടങ്ങിയവയും രണ്ടുവർഷം തടവ് ലഭിക്കാവുന്ന െഎ.പി.സി 506 (ഭീഷണി), ഒരു വർഷം തടവ് ലഭിക്കാവുന്ന 342 (അന്യായമായി തടങ്കലിൽ വെക്കൽ) എന്നിവക്കൊപ്പം െഎ.ടി ആക്ടിലെ 66 (ഇ) സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രങ്ങൾ പകർത്തൽ -ലഭിക്കാവുന്ന ശിക്ഷ മൂന്നുവർഷം തടവും രണ്ടുലക്ഷം പിഴയും), 67 (എ) (പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കൽ) -ലഭിക്കാവുന്ന ശിക്ഷ അഞ്ചുവർഷംവരെ തടവ് എന്നിവയും പ്രതികൾക്കെതിരെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.