ആലുവ: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് സുഹൃത്തും ആലുവ എം.എൽ.എയുമായ അൻവർ സാദത്ത്. കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ദിലീപുമായി തനിക്ക് ഒരുതരത്തിലുമുള്ള പണമിടപാടുകളില്ല. സുഹൃത്തുത്തായ ദിലീപിനെ പല തവണ വിളിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവം അറിഞ്ഞപ്പോൾ അദ്ദേഹത്തോട് വിവരം തിരക്കി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയും അവരുടെ കുടുംബവുമായും തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും എം.എൽ.എ വ്യക്തമാക്കി.
തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ഇതിന്‍റെ ഭാഗമാണ് ഡി.വൈ.എഫ്.ഐ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഏതന്വേഷണത്തോടും സഹകരിക്കാൻ തയാറാണ്. ഇന്നസെന്‍റിനെതിരെ പരാതി നൽകാനായി തന്‍റെ അടുത്ത് പ്രവർത്തകർ എത്തിയിരുന്നു. എന്നാൽ, താൻ അവരെ നിരുത്സാഹപ്പെടുത്തിയെന്നും അൻവർ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.