കൊച്ചി: അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടൻ സിദ്ദീഖ്. നടിയെ ആക്രമിച്ച കേസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചർച്ചയായതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആയിരുന്നു സിദ്ദീഖിന്‍റെ പ്രതികരണം.
അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? അത് തെരഞ്ഞെടുപ്പിൽ വിഷയമാക്കിയത് എന്തിനാണ് എന്ന് അറിയില്ല. കോടതിയിൽ നിൽക്കുന്ന കാര്യത്തിൽ എന്തിനാണ് സംശയം പ്രകടിപ്പിക്കുന്നത്? വിധി വരുമ്പോൾ തൃപ്തരല്ലെങ്കിൽ മേൽകോടതിയെ സമീപിക്കും. അതാണ് ഇത്രയും കാലം കണ്ടിട്ടുള്ളത്. അല്ലാതെ, ഞാനാണെങ്കിൽ ജഡ്ജിയെ മാറ്റണമെന്ന് പറയില്ലെന്നും സിദ്ദീഖ് പറഞ്ഞു.
അതേസമയം, താൻ അത്രക്ക് തരംതാഴാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു സിദ്ദീഖിന്‍റെ പ്രസ്താവനയെക്കുറിച്ച് നടി റിമ കല്ലിങ്കലിന്‍റെ പ്രതികരണം. താൻ അതിജീവിതയുടെ കൂടെയാണ്. അതിജീവിത അവരുടെ ആശങ്ക പ്രകടിപ്പിച്ചത് രാഷ്ട്രീയ ചർച്ചയായി ഉയർന്നുവന്നപ്പോൾ അവർ തന്നെ മുഖ്യമന്ത്രിയെ കണ്ട് അത് തീർക്കുകയും ചെയ്തിട്ടുണ്ടെന്നും റിമ പറഞ്ഞു.
നേരത്തെ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ നടനും സംവിധായകനുമായ ലാൽ, നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്യപ്പെടണമെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസ് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് കരുതുന്നില്ലെന്നും നാട്ടിൽ നടക്കുന്ന പ്രശ്നം ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ലാൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.