??????? ????? (?????????)

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി നടപടികൾ രഹസ്യമായി നടത്തും 

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി നടപടികൾ രഹസ്യമായി നടത്താൻ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. തുറന്ന കോടതിയിൽ നടക്കുന്ന വാദപ്രതിവാദം രഹസ്യങ്ങൾ ചോരുമെന്ന പ്രോസിക്യൂഷന്‍റെ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് തീരുമാനം. മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി നടപടികൾ രഹസ്യമാക്കാനുള്ള തീരുമാനം വാദി, പ്രതിഭാഗം അഭിഭാഷകരെ കോടതി അറിയിച്ചത്. 

തീരുമാനത്തിന്‍റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണ് കോടതി സുനിയുടെ ജാമ്യാപേക്ഷയിൽ വാദം കേട്ടത്. പൾസർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി വെള്ളിയാഴ്​ച വിധി പറയാനായി മാറ്റി. 

കേസിലെ മുഖ്യപ്രതിക്കെതിരെ പല നിർണായക തെളിവുകളും അന്വേഷണ ഉദ്യോഗസ്​ഥർ കണ്ടെത്തിയിട്ടുണ്ട്​. കോടതിയെ അത്​ ബോധ്യപ്പെടുത്തി വരികയുമാണ്​. ഇത്തരുണത്തിൽ തുറന്നിട്ട കോടതിയിലെ വാദം ഒഴിവാക്കണമെന്നായിരുന്നു ചൊവ്വാഴ്​ച പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്​. 

പ്രതിഭാഗം അഭിഭാഷകൻ ബി.എ.ആളൂർ കോടതിയിൽ ഉന്നയിച്ച പല വാദങ്ങളും അന്വേഷണത്തെ ബാധിക്കുന്നതും രഹസ്യങ്ങൾ ചോരുന്നതുമാണെന്നായിരുന്നു പ്രേസിക്യൂഷൻ വാദം. ആവശ്യമില്ലാത്തതും, അതേസമയം കോടതി നടപടിയിലെ രഹസ്യസ്വഭാവം തകർക്കുന്നതുമായ പരാമർശങ്ങളാണ്​ പ്രതിഭാഗം നടത്തുന്നതെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഇതേത്തുടർന്നാകണം പതിവിന്​ വിപരീതമായി സുനിയുടെ ജാമ്യ അപേക്ഷയിൽ ബുധനാഴ്​ച കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു വാദം നടന്നത്​.

ഉച്ചക്ക്​ 2.30നാണ്​ വാദം ആരംഭിക്കുന്നതിന്​ മുമ്പായി അഭിഭാഷകരടക്കമുള്ള കോടതിക്കകത്ത്​ നിന്ന്​ പൊലീസ്​ പുറത്താക്കി. ചൊവ്വാഴ്​ച പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയിരുന്നതിനാൽ ബുധനാഴ്​ച ആളൂരി​ന്‍റെ വാദമാണുണ്ടായത്​. 4.30നാണ്​ അവസാനിച്ചത്​. ചൊവ്വാഴ്​ചയും ഒന്നര മണിക്കൂറോളമാണ്​ സുനിക്കായി ആളൂർ വാദിച്ചത്​.  

Tags:    
News Summary - actress attack case: court trail under off the record -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.