തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ നടന്‍ ദിലീപിന് 'വെൽകം ടു സബ് ജയിൽ' പറഞ്ഞ സർക്കാരാണ് കേരളത്തിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദിലീപിന്‍റെ അറസ്റ്റ് സർക്കാറിന്‍റെ യശസ് ഉയർത്തി. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കരുതലോടെയുള്ളതെന്നും കോടിയേരി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രസ്താവന വഴി കേരളാ പൊലീസിന് തെളിവുകൾ കണ്ടെത്താൻ സഹായകരമായി. ഇത് ഒരു സിനിമ നടന്‍റെ അറസ്റ്റിൽ വരെ എത്തിച്ചു. സമൂഹത്തിൽ ഒരാളുടെ സ്ഥാനം എന്തു തന്നെ ആയാലും ക്രിമിനൽ കുറ്റത്തിൽ പങ്കാളിയായാൽ നിയമവാഴ്ചക്ക് വിധേയനായേ പറ്റൂ എന്നും കോടിയേരി ചൂണ്ടിക്കാട്ടി.
സ്ത്രീ സംരക്ഷണത്തിനാണ് ഇടതു സർക്കാറിന്‍റെ മുൻഗണന. യു.ഡി.എഫ് കാലത്ത് സ്ത്രീ വിഷയങ്ങളിൽ അലംഭാവം കാട്ടി. ഇടതു സർക്കാർ സ്ത്രീ സംരക്ഷണത്തിന് സുപ്രധാന നടപടികൾ സ്വീകരിച്ചതായും കോടിയേരി പറഞ്ഞു. വനിതാ സംവരണം ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.