നടിയെ ആക്രമിച്ച കേസ്​: മറുപടി നൽകാൻ ഒരാഴ്​ച സമയം ആവശ്യപ്പെട്ട്​ ദിലീപ്​

ന്യൂഡല്‍ഹി: യുവ നടിയെ തട്ടി​െക്കാണ്ടുപോയി ആക്രമിച്ച സംഭവത്തിൽ സര്‍ക്കാരി​​​​​​​െൻറ സത്യവാങ്മൂലത്തിന് മറു പടി നല്‍കാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന്​ നടൻ ദിലീപ്. കേസ് ഒരാഴ്ചത്തേക്ക് മാറ്റി വെക്കണമെന്നവശ്യപ്പെട്ട് ദ ിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡി​​​​​​​െൻറ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയിലുള്ള തുടര്‍വാദം സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ്​ കേസ്​ ഒരാഴ്​ചത്തേക്ക്​ നീട്ടാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്​. മെമ്മറി കാർഡ്​ ദിലീപിന്​ കൈമാറാൻ കഴിയി​െലന്നും ദൃശ്യങ്ങൾ നടിയെ അപമാനിക്കാൻ ഉപയോഗിച്ചേക്കാമെന്നും അറിയിച്ച്​ സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടി നൽകാനാണ് ദിലീപ് ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടത്.

കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന്​ അപേക്ഷയിൽ പറയുന്നു. ദിലീപി​​​​​​​െൻറ അപേക്ഷ നാളെ ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

Tags:    
News Summary - Actress attack case: Dileep seek one week time - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.