നടിയെ ആക്രമിച്ച കേസ്​: രഹസ്യ വിചാരണക്ക്​ ഉത്തരവ്​

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടത്താ​മെന്ന്​ എറണാകുളം സി.ബി.ഐ വിചാരണ കോടതി ഉത്തരവ്​. കേസി​​​​​ ​െൻറ പ്രത്യേക സ്വഭാവം പരിഗണിച്ചാണ്​ കോടതി തീരുമാനം.

രേഖകൾ കൈമാറണമെന്ന്​ ആവശ്യപ്പെട്ട്​ ദിലീപ്​ നൽകിയ ഹരജി പരിഗണിച്ച കോടതി ഹാജരാക്കപ്പെട്ട രേഖകൾ പ്രതിക്ക്​ ലഭിക്കാനുള്ള അവകാശമുണ്ടെന്ന്​ നിരീക്ഷിച്ചു. ദിലീപ്​ ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അതിൽ തടസമില്ലെന്നും അറിയിച്ചു. ഏതൊക്കെ രേഖകളാണ്​ കൈമാറാൻ കഴിയാത്തതെന്ന്​ പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വിചാരണക്ക്​ മുന്നോടിയായി പ്രാഥമിക വാദം കേൾക്കൽ തുടങ്ങി. പ്രതികൾ നേരിട്ട്​ ഹാജരാകണമെന്ന്​ നിർദേശിച്ചിരുന്നുവെങ്കിലും ദിലീപ്​ ഉൾപ്പെടെ ആരും ഹാജരായിരുന്നില്ല.

Tags:    
News Summary - Actress attack case - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.