ന്യൂഡൽഹി: ഒാടുന്ന വാഹനത്തിൽ നടിയെ ആക്രമിച്ച സംഭവത്തിെൻറ ദൃശ്യങ്ങളുടെ പകർപ്പ് മുഖ്യപ്രതിയായ നടൻ ദിലീപി ന് നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചു. നേരേത്ത അനുവദിച്ചപോലെ ദൃശ്യങ്ങൾ കാണാനുള്ള അനുമതി ജസ്റ്റിസുമാരാ യ എ.എം. ഖാൻവിൽകർ, ദിനേശ് മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് നൽകി. വിചാരണ വേഗത്തിലാക്കാന്‍ വിചാരണ കോടതിയോട് നിര് ദേശിച്ച സുപ്രീംകോടതി കഴിയുന്നതും ആറുമാസത്തിനകം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
ക്രിമിനൽ നടപടിക ്രമത്തിലെ 207ാം വകുപ്പുപ്രകാരം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെന്നും സാധാരണഗതിയിൽ അതിെൻറ പകർപ്പിന് പ്രതിക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. എന്നാൽ, ഇരയുടെ സ്വകാര്യത പരിഗണിച്ച് പകർപ്പ് നൽകാതെ അത് പരിശോധിക്കാനായി കാണിച്ചാൽ മതിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണണമെങ്കില്‍ ദിലീപ് മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണം. അഭിഭാഷകര്‍ക്ക് ഒപ്പമോ, ഐ.ടി വിദഗ്ധര്‍ക്ക് ഒപ്പമോ ദൃശ്യങ്ങള്‍ കാണാം. ഇത് കാണാനുള്ള അവസരം ഉപയോഗിച്ച് വിചാരണ അനന്തമായി വൈകിപ്പിക്കരുത്. ഇങ്ങനെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അവ പകര്ത്തുന്നിെല്ലന്ന് വിചാരണക്കോടതി ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
രണ്ട് വ്യക്തികളുടെ മൗലികാവകാശങ്ങൾ ഏറ്റുമുട്ടുന്ന കേസാണിതെന്ന് സുപ്രീംകോടതി വിശദീകരിച്ചു. ഭരണഘടനയുടെ 21ാം വകുപ്പിെൻറ അടിസ്ഥാനത്തിൽ നീതിപൂർവകമായ വിചാരണക്കുള്ള ഒരു വ്യക്തിയുടെ അവകാശവും ഇരയുടെ സ്വകാര്യതക്കുള്ള അവകാശവും തമ്മിലുള്ള ഏറ്റുമുട്ടലാണിത്. അതിൽ രണ്ട് അവകാശങ്ങളും സന്തുലിതമാക്കിയുള്ള വിധിയാണ് കോടതിക്ക് പുറപ്പെടുവിക്കാൻ കഴിയുക.
മെമ്മറികാർഡിലെ ഉള്ളടക്കം ഇലക്ട്രോണിക് രേഖയാണ്. ആ നിലയിൽ അതിനെ കോടതി രേഖയായി കണക്കാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. േപ്രാസിക്യൂഷൻ വാദം അംഗീകരിച്ചാൽ പ്രതിയെ വിചാരണവേളയിൽ പ്രതിരോധിക്കാൻ രേഖയുടെ പകർപ്പ് നൽകേണ്ടതുമാണ്. എന്നിരുന്നാലും പരാതിക്കാരുടെയും സാക്ഷികളുടെയും സ്വകാര്യതകൂടി അടങ്ങിയ കേസുകളിൽ കോടതിക്ക് ആ രേഖകൾ പരിശോധിക്കുന്നതിന് മാത്രമുള്ള അനുമതി പ്രതിക്കും അഭിഭാഷകനും നൽകാവുന്നതാണ്. വിചാരണവേളയിൽ തെൻറ ഭാഗം പ്രതിരോധിക്കാൻ പ്രതിക്ക് അതാവശ്യമായി വരും.
ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന ദിലീപിെൻറ ആരോപണത്തിെൻറ നിജസ്ഥിതി അറിയാൻ ഇതിനകം നടത്തിയ പരിശോധനക്ക് പുറമെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പടെയുള്ള സ്വതന്ത്ര ഏജന്‍സികളെക്കൊണ്ട് പരിശോധിപ്പിക്കാം. ദിലീപ് തിരഞ്ഞെടുക്കുന്ന വിദഗ്ധര്‍ക്ക് പരിശോധിക്കേണ്ട വിഷയങ്ങള്‍ തയാറാക്കാം. സി.എഫ്.എസ്.എല്‍ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കുകയും ചെയ്യാം. എന്നാൽ, ഈ റിപ്പോര്‍ട്ടും വിചാരണ പൂര്‍ത്തിയാക്കുന്നതുവരെ കേസിലെ പ്രതികള്‍ക്കോ അവര്‍ അധികാരപ്പെടുത്തുന്ന വ്യക്തികൾക്കോ മാത്രമേ നൽകാവൂ എന്നും സുപ്രീംകോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.