കൊച്ചി/ ആലുവ: നടിയെ ആക്രമിച്ച സംഭവത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ പഴുതുകൾ അടച്ച് ശക്തമായ തെളിവുകളുമായി അറസ്റ്റിലേക്ക് നീങ്ങാൻ തീരുമാനിച്ചതായി അറിയുന്നു. ആലുവ പൊലീസ് ക്ലബിൽ രാത്രി വൈകി അവസാനിച്ച പൊലീസ് ഉന്നതതല യോഗം അേന്വഷണ പുരോഗതിയും അന്തിമഘട്ട നടപടികളും ചർച്ച ചെയ്തു. അന്വേഷണസംഘത്തലവൻ ദിനേന്ദ്ര കശ്യപിെൻറ നേതൃത്വത്തിൽ ചേർന്ന യോഗം നാലുമണിക്കൂറോളം നീണ്ടു.
ആവശ്യമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യലുകളുണ്ടാകുമെന്ന് യോഗശേഷം എസ്.പി എ.വി. ജോർജ് പ്രതികരിച്ചു. സാധാരണ അവലോകനം മാത്രമാണ് നടന്നതെന്നാണ് അദ്ദേഹത്തിെൻറ പ്രതികരണം. സിനിമതാരങ്ങളെ കേന്ദ്രീകരിച്ചാണോ അന്വേഷണം പുരോഗമിക്കുന്നതെന്നതിനെക്കുറിച്ച ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല. കാവ്യമാധവെൻറ അമ്മയുടെ പങ്ക് പരിശോധിക്കുന്നതിനെക്കുറിച്ച ചോദ്യേത്താടും പൊലീസ് പ്രതികരിച്ചില്ല.
സിനിമമേഖലയിലെ അഞ്ചുപേരെ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യാനുള്ളവരുടെ പട്ടിക തയാറാക്കിയതായാണ് അറിവ്. ഈ പേരുകൾ സംബന്ധിച്ചും പൊലീസ് തയാറാക്കിയ ലിസ്റ്റിനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ നേരത്തേതന്നെ പരന്നിരുന്നു. പുതിയ മൊഴികളുടെ അടിസ്ഥാനത്തിൽ നടനും സഹായികൾക്കുമുള്ള പങ്ക് സംബന്ധിച്ച തെളിവുകൾ ഐ.ജി വിലയിരുത്തി. ഇതുവരെയുള്ള എല്ലാ തെളിവുകളും യോഗത്തിൽ പരിശോധിച്ചു. യോഗശേഷം ഐ.ജി ദിനേന്ദ്ര കശ്യപ് ആലുവയിൽതന്നെ തങ്ങുകയാണ്. അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾക്ക് നേതൃത്വം വഹിക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ.
പൾസർ സുനിയുടെ നിർണായക മൊഴി, ഫോൺ രേഖകൾ, പൊലീസ് ശേഖരിച്ച മറ്റ് ശാസ്ത്രീയ തെളിവുകൾ എന്നിവ സംഭവത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കുന്നവയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ആരോപണവിധേയരെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്താനും അറസ്റ്റ് ചെയ്യാനും ഇത് പര്യാപ്തമാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ് അടക്കം അന്തിമഘട്ട നടപടികൾ ചർച്ച ചെയ്യാൻ യോഗം ചേർന്നത്. ഡി.ജി.പി ലോക്നാഥ് െബഹ്റയുമായി വിശദമായ കൂടിക്കാഴ്ചക്കുശേഷമാണ് ദിനേന്ദ്ര കശ്യപ് പെങ്കടുത്തത്.
ദിലീപും നാദിർഷായും നൽകിയ മൊഴികളിലെ വൈരുധ്യത്തിെൻറ അടിസ്ഥാനത്തിലുള്ള പരിശോധന, സുനി ജയിലിൽനിന്ന് ഫോൺ ചെയ്തതിെൻറ സീസി ടി.വി ദൃശ്യങ്ങൾ, കാവ്യമാധവെൻറ ഒാൺലൈൻ വസ്ത്രവ്യാപാര ശാലയിൽനിന്ന് ലഭിച്ച തെളിവുകൾ, സുനിയുടെയും സഹതടവുകാരൻ ജിൻസണിെൻറയും വെളിപ്പെടുത്തലുകൾ എന്നിവയാണ് അന്വേഷണസംഘം ശേഖരിച്ചിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സി.െഎ ബൈജു പൗലോസും യോഗത്തിൽ പെങ്കടുത്തു. പ്രമാദമായ ജിഷ കേസ് അടക്കമുള്ളവക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും യോഗത്തിലെത്തിയിരുന്നു.
കേസന്വേഷണം നീളുന്നതിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ അതൃപ്തി അറിയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന ഐ.ജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി.സന്ധ്യ എന്നിവരെ വിളിച്ചുവരുത്തിയ ബെഹ്റ, അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞിരുന്നു. അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നും എത്രയുംവേഗം പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുണ്ടെങ്കിൽ പ്രതികൾ ആരായാലും പിടികൂടാനും ബെഹ്റ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.