നടി അക്രമിക്കപ്പെട്ട സംഭവം: പി.സി ജോർജിനെ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തി​ലെ അന്വേഷണത്തി​​െൻറ ഭാഗമായി പി.സി. ജോർജ്​ എം.എൽ.എയുടെ മൊഴിയെടുക്കും. നടൻ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്നും ഇതിനുള്ള തെളിവുകൾ ​കൈവശമുണ്ടെന്നും വെളിപ്പെടുത്തിയതി​​െൻറ അടിസ്​ഥാനത്തിലാണ്​ അദ്ദേഹത്തി​​െൻറ മൊഴിയെടുക്കുന്നതെന്നും ഇത്​ സ്വാഭാവിക നടപടിക്രമമാണെന്നും ആലുവ റൂറൽ എസ്​.പി എ.വി. ജോർജ്​ അറിയിച്ചു.

അറസ്​റ്റിന്​ പിന്നാലെ ദിലീപിനെ അനുകൂലിക്കുന്ന പ്രസ്​താവനയുമായി ജോർജ്​ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നടനെ ഉപേക്ഷിച്ച സ്​ത്രീയും വേദി പങ്കിട്ടശേഷമാണ്​ ഗൂഢാലോചന നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പൾസർ സുനി ജയിലിൽനി​ന്ന്​ എഴുതിയ കത്ത്​ പുറത്തുവന്നത്​ ജയിൽ സൂപ്രണ്ടി​​െൻറ അനുമതിയോടെയാണെന്നും ദിലീപിനെ കുടുക്കിയതിൽ സൂപ്രണ്ടിന്​ പങ്കുണ്ടെന്നുമായിരുന്നു ജോർജി​​െൻറ മറ്റൊരു ആരോപണം. എന്നാൽ, ചോദ്യം ചെയ്യുമെന്ന്​ പറഞ്ഞ്​ തന്നെ വിരട്ടാൻ നോക്കെ​െണ്ടന്ന്​ അദ്ദേഹം പ്രതികരിച്ചു. 

Tags:    
News Summary - Actress attack case police questions PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.