നടിയെ ആക്രമിച്ച കേസ്: കേസ് ഡയറി കോടതിയിൽ ഹാജരാക്കി

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം വിവരം ഉൾപ്പെടുന്ന കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. മുദ്രവെച്ച കവറിലാണ് കേസ് ഡയറി അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ദിലീപിന്‍റെ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. 

പ്രതിക്കെതിരെ തെളിവുകളുണ്ടെന്നും ജാമ്യം നൽകുന്നതിനെ എതിർക്കുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ മാധ്യമങ്ങളോട് പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും തോൽക്കാനായി ആരും കേസ് വാദിക്കാറില്ലെന്നും ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. രാം കുമാർ പറഞ്ഞു.

കേസിൽ പ്രതിയായ ദിലീപിനെതിരെ ശക്തമായ തെളിവുകളോ സാക്ഷികളോ ഇല്ലെന്ന വാദമാണ് അഡ്വ. രാം കുമാർ പ്രധാനമായും വെള്ളിയാഴ്ച കോടതിയിൽ ഉന്നയിച്ചത്. എന്നാൽ, ഗൂഢാലോചനയിൽ പ്രധാന പങ്കാളിയായ പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ തരണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 

ഇന്ന് വൈകിട്ട് അഞ്ചു മണിവരെയാണ് ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്.  

Tags:    
News Summary - actress attack case: police submitted to case diary in the court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.