നെടുമ്പാശ്ശേരി: നടിെയ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതിെൻറ ദൃശ്യം പൊലീസിന് നേരത്തേ ലഭിച്ചിരുന്നതായി സൂചന. ഇത് സംബന്ധിച്ച വിവരം രഹസ്യമാക്കി വെക്കുകയായിരുന്നത്രെ. എന്നാൽ, ഇക്കാര്യം ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ചില പ്രമുഖർക്ക് ചോർത്തിക്കൊടുത്തതായും സംശയമുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് ബ്ലാക്മെയിൽ സംബന്ധിച്ച പരാതിയും മറ്റും എത്തിയതെന്നും പറയപ്പെടുന്നു.
ടെലിഫോൺ ദൃശ്യങ്ങളുടെ വിവരം നേരത്തേ വെളിപ്പെടുത്താതിരുന്നത് ഇതിൽനിന്ന് ആരെയൊക്കെ സുനി വിളിച്ചിരുന്നുവെന്നതുൾപ്പെടെ കാര്യങ്ങൾ രഹസ്യമായി അന്വേഷിക്കാനായിരുെന്നന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ബൂട്ടിനകത്ത് ഒളിപ്പിച്ചാണ് ഒരാൾ സുനിക്ക് മൊബൈൽ ഫോൺ എത്തിച്ചതെന്നാണ് നിഗമനം. ജയിൽ വാർഡൻമാർ ഇത് അറിയാതെ പോയതിലും ദുരൂഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.