പരിശോധിച്ചത് പെൻഡ്രൈവിലെ ദൃശ്യങ്ങൾ; മെമ്മറി കാർഡ് കണ്ടിട്ടില്ലെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചിട്ടില്ലെന്ന് കേസിലെ പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ. പെൻഡ്രൈവിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്. കമ്പ്യൂട്ടറിലാണ് ദൃശ്യങ്ങൾ കണ്ടത്. ഹാഷ് വാല്യുവിൽ മാറ്റം വന്നത് എങ്ങനെയെന്ന് അറിയില്ല. വിവോ ഫോൺ ഉപയോഗിക്കുന്നില്ലെന്നും അഭിഭാഷകൻ വി.വി പ്രതിഷ് കുറുപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ആക്രമണദൃശ്യം പകർത്തിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യുവിൽ മൂന്നു പ്രാവശ്യം മാറ്റം വന്നതായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ചും ജില്ല കോടതിയുടെയും വിചാരണക്കോടതിയുടെയും കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് സൂചന.

എന്താണ് ഹാഷ് വാല്യു​?

ഒരു ഡിജിറ്റൽ രേഖയുടെ വിശ്വാസ്യത ഉറപ്പിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളിലൊന്നാണ് ഹാഷ് വാല്യു. നിശ്ചിതസമയത്ത് കാര്‍ഡിലുള്ള ഡേറ്റയുടെയും ഫയലുകളുടെയും ആകെത്തുകയാണത്. മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുമ്പോള്‍ സൈബര്‍ വിദഗ്ധര്‍ ഇത് രേഖപ്പെടുത്തും. പിന്നീട് അത് കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ഇട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഹാഷ് വാല്യുവിന് മാറ്റം സംഭവിക്കും.

പൊലീസോ കോടതിയോ സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡ് അവസാനമായി ഔദ്യോഗികമായി കണ്ടശേഷം ഹാഷ് വാല്യു കണക്കാക്കും. ദിവസങ്ങള്‍ക്കുശേഷം ഈ വാല്യു ഫോറന്‍സിക് പരിശോധനയില്‍ മാറിയതായി കണ്ടാല്‍ ആരോ അതിനിടെ കാര്‍ഡ് അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിന്‍റെ സൂചനയായി കണക്കാക്കും.

Tags:    
News Summary - Actress attack case: Pulsar SUNI's lawyer says memory card not checked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.