ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് ആവശ്യമുണ്ടെങ്കിൽ വിചാരണ സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ട് സമീപിക്കാമെന്ന് സുപ്രീംകോടതി. വിചാരണ സമയം നീട്ടണോ വേണ്ടയോയെന്ന് തീരുമാനിക്കാൻ ജഡ്ജിക്ക് വിവേചനാധികാരമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.
വിചാരണ കോടതിക്ക് നീതിയുക്തമായ തീരുമാനമെടുക്കാം. സമയം നീട്ടണമെങ്കിൽ വിചാരണകോടതിക്ക് സുപ്രീംകോടതിയെ സമീപിക്കാം. വിചാരണ കോടതി സമയം നീട്ടാൻ ആവശ്യപ്പെട്ടാൽ അപ്പോൾ പരിഗണിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രവവരി 16നകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തേ നൽകിയ നിർദേശം. ഈ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിൽ അനുമതി നൽകണമെന്നായിരുന്നു സർക്കാറിന്റെ ആവശ്യം.
നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയം നീട്ടിനൽകരുതെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് തീർപ്പാക്കുന്നത് അനാവശ്യമായി വൈകിക്കാനുള്ള നീക്കമാണിതെന്ന് ദിലീപ് സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.