പാലക്കാട്: കോൺഗ്രസിന്‍റെ അന്തകവിത്താണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്. സന്ദീപിനെ ചുമന്ന് കോൺഗ്രസ് കുറച്ചുകൂടി നടക്കണം. കഴിയാവുന്നത്ര ഇടങ്ങളിൽ കൊണ്ടുപോകണം. ബി.ജെ.പിക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരിതപിച്ച സമയത്ത് എ.കെ. ബാലൻ ആശ്വസിപ്പിക്കുന്ന വാക്കുകൾ പറഞ്ഞെന്ന് മാത്രമേയുള്ളൂവെന്നും എം.ബി രാജേഷ് പറഞ്ഞു.
സി.പി.എമ്മിലേക്ക് എടുക്കാൻ പറ്റുന്നയാളല്ല സന്ദീപെന്ന് തങ്ങൾക്ക് അറിയാം. വിഷം ചീറ്റിയയാളെ എടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. പാണക്കാട്ടെ സന്ദർശനം പരിഹാസ്യമായ നാടകമാണ്. സന്ദീപ് ആർ.എസ്.എസിനെയും സവർക്കറെയും തള്ളിപ്പറയാൻ തയാറുണ്ടോ? ആർ.എസ്.എസ് കോൺഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ് വാര്യർ.
കോൺഗ്രസിൽ ധാരാളം ആർ.എസ്.എസ് ഏജന്‍റുമാരുണ്ട്. ഇപ്പോൾ പുതിയ ഏജന്‍റ് വന്നു എന്നേയുള്ളൂവെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.