രണ്ട് കാരണങ്ങൾ കൊണ്ട് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം എതിർത്തിരുന്നു -വെളിപ്പെടുത്തി കെ. മുരളീധരൻ

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ എതിർത്തിരുന്നതായി കെ. മുരളീധരൻ. രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപ് കോൺഗ്രസിലേക്ക് വരുന്നത് എതിർത്തത്. ഒന്നാമത്തേത് രാഹുൽ ഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതാണ്. ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതാണ് രണ്ടാമത്തേത്. അല്ലാതെ തനിക്ക് സന്ദീപ് വാര്യരുമായി ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടു കൂടിയില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് സാധാരണമാണ്. നാളെ സുരേഷ് ഗോപി വന്നാലും രാജീവ് ചന്ദ്രശേഖർ വന്നാലും ജോർജ് കുര്യൻ വന്നാലും ഇതുപോലെ സ്വീകരിക്കും.

ഇന്നലെ മുതൽ സന്ദീപ് വാര്യർ കോൺഗ്രസുകാരനാണ്. ഇന്ന് പാണക്കാട് പോയി തങ്ങളെ കൂടി കണ്ടതോടെ യു.ഡി.എഫുകാരനുമായി. ഇനി അതിൽ മറ്റൊന്നും പറയാനില്ല. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ പാർട്ടി തീരുമാനം അംഗീകരിക്കും.-കെ. മുരളീധരൻ പറഞ്ഞു.

പാലക്കാട്ടെ കോൺഗ്രസിന്റെ വിജയത്തിന് സന്ദീപ് വാര്യർ എത്തിയത് പ്രശ്നമാകില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - KMuraleedharan revealed that he had opposed Sandeep varier’s entry into the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.