Nadirsha

നടിയെ ആക്രമിച്ച കേസ്: നാദിർഷ ഇന്ന് വിസ്താരത്തിന് ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിനായി ഹാജരാവും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ അടുത്ത സുഹൃത്താണ് സംവിധായകനും ഗായകനുമായ നാദിർഷാ.

മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവന്‍ ഉള്‍പ്പടെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.  എന്നാൽ വിസ്താരത്തിനിടെ നടി കാവ്യാ മാധവൻ കൂറുമറിയത് പ്രോസിക്യൂഷന് തിരിച്ചടിയായി.

2017 ലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സുപ്രിം കോടതി അനുവദിച്ചിരുന്നു. മൂന്നാം തവണയാണ് കേസിന്‍റെ വിചാരണക്ക് സമയം നീട്ടി നൽകിയത്. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി​​ ജഡ്​ജിയാണ് സുപ്രീംകോടതിക്ക് കത്ത്​ നൽകിയത്.

തുടര്‍ന്ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടുനല്‍കുന്നത്.

Tags:    
News Summary - Actress Attack: Nadirsha to appear in court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.