കോഴിക്കോട്: നടിക്കെതിരെ ആക്രമണം നടന്ന സംഭവത്തിൽ ഗൂഢാലോചനയൊന്നുമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത് അപ്പോൾ ലഭ്യമായ വിവരങ്ങൾ െവച്ചാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ടൗൺഹാളിൽ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിവരങ്ങള്‍ പുറത്തുവരുേമ്പാൾ കാര്യങ്ങൾ മാറും. നടന്‍ ദിലീപിനെ ദീർഘമായി ചോദ്യം ചെയ്തതിനോടുള്ള പ്രതികരണമാരാഞ്ഞപ്പോൾ എത്ര മണിക്കൂര്‍ ചോദ്യം ചെയ്യണമെന്ന് പുറത്തുനിന്നുള്ളവർക്ക് നിര്‍ദേശിക്കാനാവില്ലെന്നായിരുന്നു മറുപടി.
പൊലീസ് അന്വേഷണവും ചോദ്യം ചെയ്യലും വഴിക്കു നടക്കും. പാര്‍ട്ടി ഇക്കാര്യത്തിൽ ഇടപെടില്ല. സെല്‍ഭരണമൊന്നുമല്ല ഇവിടെ നടക്കുന്നത്. പൊലീസ് ഏത് ചോദ്യം ചോദിക്കണമെന്നൊക്കെ എഴുതിക്കൊടുത്തുള്ള അന്വേഷണം ബി.ജെ.പി ഭരിക്കുന്നിടങ്ങളിലാണ് നടക്കുക. പൊലീസ് അന്വേഷണം അതിെൻറ വഴിക്കുതന്നെ നടക്കുമെന്നും എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അത് കേസ് അന്വേഷണത്തിൽ ഇടപെടലായി മാറുമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.