അശ്ലീല അധിക്ഷേപം: ബോബി ചെമ്മണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്

കൊച്ചി: സമൂഹമാധ്യമങ്ങളിലെ അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട് ബോബി ഗ്രൂപ്​ ഉടമ ബോബി ചെമ്മണൂരിനെതിരെ പരാതി നൽകി നടി ഹണി റോസ്. നടി തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രമുഖ വ്യക്തിയിൽനിന്ന്​ കുറേനാളായി നേരിടുന്ന അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ ഫേസ്ബുക്ക്​, ഇൻസ്റ്റഗ്രാം പേജുകളിലൂടെ നടി കഴിഞ്ഞദിവസം കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു​. എന്നാൽ, അപമാനിച്ചയാളുടെ പേര്​ വെളിപ്പെടുത്തിയിരുന്നില്ല.

ഈ പോസ്റ്റിന് താഴെ അശ്ലീല കമൻറുകളിട്ടവർക്കെതിരെ അവർ പരാതിയും നൽകി. തുടർന്ന് 30 പേർക്കെതിരെ കേസെടുത്ത പൊലീസ് കുമ്പളം സ്വദേശിയെ പിടികൂടുകയും ചെയ്തിരുന്നു. കേസിൽ മൊഴി നൽകാൻ ചൊവ്വാഴ്ച രാവിലെ അവർ സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

ഈ സമയത്താണ് ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതെന്നാണ് സൂചന. വൈകീട്ട് അഞ്ചോടെ സമൂഹമാധ്യമത്തിൽ നടി തന്നെയാണ് പരാതി നൽകിയ വിവരം പുറത്തുവിട്ടത്. ബോബി ചെമ്മണൂരിനോട് താങ്കൾ പണത്തിന്‍റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നും അവർ കുറിച്ചിട്ടുണ്ട്.  



Tags:    
News Summary - Actress Honey Rose files complaint against Bobby Chemmanur for obscene abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.