പമ്പയിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതൽ നിലയ്ക്കലിലേക്ക് മാറ്റും

ശബരിമല: പമ്പയിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നിലയ്ക്കലിലേക്ക് മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനം. പമ്പയിൽ പ്രവർത്തിച്ചിരുന്ന ഏഴ് കൗണ്ടറുകളാണ് വ്യാഴാഴ്ചയോടെ  നിലയ്ക്കലിലേക്ക് മാറ്റുന്നത്.

പമ്പയിലെ തീർത്ഥാടക തിരക്കിന് ഒപ്പം സ്പോർട്ട് ബുക്കിങ്ങിനായി എത്തുന്നവരുടെ തിരക്ക് കൂടി വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇക്കാര്യത്തിൽ പൊലീസ് മുമ്പ് തന്നെ ഈ നിർദേശം മുന്നോട്ട് വെച്ചിരുന്നു.

നിലയ്ക്കലില്‍ നിന്നും പ്രതിദിനം 5,000 പേര്‍ക്ക് മാത്രം ബുക്കിങ് നല്‍കി പമ്പയിലേക്ക് കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്. അധികമായി എത്തുന്നവര്‍ക്ക് നിലയ്ക്കലിൽ വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കും.

Tags:    
News Summary - Spot booking centers in Pampa will be shifted to Nilakkal from Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.