കോഴിക്കോട്: നിയമസഭ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പേരുചേർക്കാൻ കൂടി മാര്‍ച്ച് ഒമ്പതിനു കൂടി അവസരം. ജനപ്രതിനിധികളെ െതരഞ്ഞെടുക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതിന് മുഴുവൻ യുവാക്കളും വോട്ടർപട്ടികയിൽ പേരു ചേർക്കണമെന്ന് ജില്ല െതരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ സാംബശിവറാവു അറിയിച്ചു. ഇലക്ഷൻ കമീഷൻ തയാറാക്കിയ ആപ് ഡൗൺലോഡ് ചെയ്തും അക്ഷയ കേന്ദ്രങ്ങൾ വഴിയും പേര് ചേർക്കാവുന്നതാണ്.
സ്ഥാനാർഥികൾക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുമ്പുവരെയാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19 വരെയാണ്. നാഷനല്‍ വോട്ടേഴ്സ് സര്‍വിസ് പോര്‍ട്ടല്‍ nvsp.in ലൂടെയാണ് പേര് ചേര്‍ക്കേണ്ടത്.
പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്ട്രേഷന് ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്ട് ചെയ്ത് ഇതുവഴി പുതിയ വോട്ടര്‍മാര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഫോട്ടോ, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്നതിനുള്ള രേഖയും സമർപ്പിക്കണം. പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും www.voterportal.eci.gov.in സന്ദർശിക്കാം. വോട്ടർ ഹെൽപ്ലൈൻ മൊബൈൽ ആപ് വഴിയും പേരു ചേർക്കാം. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് www.ceo.kerala.gov.in വെബ്സൈറ്റ് വഴി പരിശോധിക്കാം. 2021 ജനുവരി ഒന്നിനോ, മുേമ്പാ 18 വയസ്സു തികയുന്നവർക്കു പേരു ചേർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.