തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് എടുത്ത് ശേഷം നിർമാണം ഉപേക്ഷിച്ചാൽ ഈടാക്കിയ ഫ്ലോർ ഏരിയ റേഷ്യോ (എഫ്.എ.ആർ) ഫീസ് തിരിച്ചുനൽകുന്ന നിലയിൽ കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
കെട്ടിടനിർമാണ ചട്ടങ്ങളിലെ വകുപ്പ് 16 ആണ് ഭേദഗതി ചെയ്യുക. എഫ്.എ.ആർ ഫീസ് അടക്കുകയും പിന്നീട് കെട്ടിട നിർമാണം നടക്കാതെ വരികയും ചെയ്ത സാഹചര്യത്തിൽ, പരാതിയുമായി കോതമംഗലം സ്വദേശി വർക്കി എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ എത്തുകയായിരുന്നു.
ആറുലക്ഷം രൂപ എഫ്.എ.ആർ ഫീസാണ് തിരിച്ചുനൽകാൻ മന്ത്രി ഉത്തരവിട്ടത്. വിവിധ സാങ്കേതിക കാരണങ്ങളാൽ വർഷങ്ങളായി മുടങ്ങിക്കിടന്ന വിഷയത്തിലാണ് തദ്ദേശ അദാലത്ത് തീർപ്പുണ്ടാക്കിയത്. ഇതുസംബന്ധിച്ച പൊതു തീരുമാനം സ്വീകരിക്കുമെന്നും ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി അദാലത്തിൽ പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.