തിരുവനന്തപുരം : 12 ട്രെയിനുകൾക്ക് കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ അധിക സ്റ്റോപ് അനുവദിച്ചു.കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) 16 മുതൽ പുലർച്ച 1.20 നും നിലമ്പൂർ റോഡ്- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (16350) പുലർച്ച 12.40 നും ആലുവ സ്റ്റേഷനിൽ നിർത്തും.
തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347) ആഗസ്റ്റ് 16 മുതൽ രാവിലെ 8.28 നും മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) 15 മുതൽ വൈകീട്ട് 4.16 നും ഏഴിമല സ്റ്റേഷനിൽ നിർത്തും.
തിരുനെൽവേലി ജങ്ഷൻ - ഗാന്ധിധാം ജങ്ഷൻ ഹംസഫർ പ്രതിവാര എക്സ്പ്രസ് (20923) 17 മുതൽ രാത്രി 7.04 നും ഗാന്ധിധാം ജങ്ഷൻ - തിരുനെൽവേലി ജങ്ഷൻ ഹംസഫർ പ്രതിവാര എക്സ്പ്രസ് (20924) 22 മുതൽ രാവിലെ 9.10 നും കാസർകോട് സ്റ്റേഷനിൽ നിർത്തും.
മംഗളൂരു സെൻട്രൽ - നാഗർകോവിൽ ജങ്ഷൻ ഏറനാട് എക്സ്പ്രസ് (16605) 15 മുതൽ രാവിലെ 9.10 നും നാഗർകോവിൽ ജങ്ഷൻ - മംഗളൂരു സെൻട്രൽ ഏറനാട് പ്രതിദിന എക്സ്പ്രസ് (16606) 15 മുതൽ പകൽ 2.37നും പഴയങ്ങാടി സ്റ്റേഷനിൽ നിർത്തും.
തിരുവനന്തപുരം സെൻട്രൽ -മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് (16629) 17 മുതൽ ചാലക്കുടി (പുലർച്ച 12.59), കുറ്റിപ്പുറം (പുലർച്ച 3.09) സ്റ്റേഷനുകളിൽ നിർത്തും. ഈ ട്രെയിൻ തിരികെ (16630) 16 മുതൽ കുറ്റിപ്പുറം (രാത്രി 11.37), 17 മുതൽ ചാലക്കുടി (പുലർച്ച 2.10) സ്റ്റേഷനുകളിൽ നിർത്തും.
എറണാകുളം ജങ്ഷൻ - കായംകുളം ജങ്ഷൻ എക്സ്പ്രസ് (16309) 17 മുതൽ തൃപ്പൂണിത്തുറ (രാവിലെ 9.02), മാവേലിക്കര (രാവിലെ 11.08) സ്റ്റേഷനുകളിൽ നിർത്തും. ഈ ട്രെയിൻ തിരികെ (16310) 17 മുതൽ മാവേലിക്കരയിലും (വൈകീട്ട് 3.09), തൃപ്പൂണിത്തുറയിലും (വൈകീട്ട് 4.56) നിർത്തും.
ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്പ്രസ് (16127) 19 മുതൽ രാവിലെ 3.24 നും മടക്കയാത്രയിൽ (16128) പുലർച്ച 1.52 നും ചേർത്തല സ്റ്റേഷനിൽ നിർത്തും.
പുനലൂർ - ഗുരുവായൂർ പ്രതിദിന എക്സ്പ്രസ് (16327) 16 മുതൽ വൈകിട്ട് 6.41 നും മടക്കയാത്രയിൽ 16328) പകൽ 1.14 നും കുറി സ്റ്റേഷനിൽ നിർത്തും.
മധുര ജങ്ഷൻ - പുനലൂർ എക്സ്പ്രസ് (16729) 19 മുതൽ രാവിലെ 9.25 നും പുനലൂർ - മധുര ജങ്ഷൻ പ്രതിദിന എക്സ്പ്രസ് (16730) 18 മുതൽ വൈകീട്ട് 5.35 നും കുറി സ്റ്റേഷനിൽ നിർത്തും.
തിരുനെൽവേലി ജങ്ഷൻ - പാലക്കാട് ജങ്ഷൻ പാലരുവി പ്രതിദിന എക്സ്പ്രസ് (16791) 19 മുതൽ രാവിലെ 9.17 നും മടക്കയാത്രയിൽ (16792) 18 മുതൽ വൈകീട്ട് 5.50 നും അങ്കമാലി സ്റ്റേഷനിൽ നിർത്തും.
ഹാത്യ - എറണാകുളം ജങ്ഷൻ പ്രതിവാര എക്സ്പ്രസ് (22837) 16 മുതൽ രാവിലെ 7.42 നും മടക്ക യാത്രയിൽ (22838) 17ന് പുലർച്ച 12.22 നും തൃശൂർ സ്റ്റേഷനിൽ നിർത്തും.
തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് 19 മുതൽ പുലർച്ച 2.43 ന് തിരൂർ സ്റ്റേഷനിൽ നിർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.