എ.ഡി.ജി.പിയുടെ മകളുടെ പരാതിയിൽ അറസ്റ്റ് തടഞ്ഞു

കൊച്ചി: എ.ഡി.പിയുടെ മകളുടെ പരാതിയിൽ എടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജിയിൽ പൊലീസ് ഡ്രൈവർ ഗവാസ്കറുടെ അറസ്റ്റ് ഹൈകോടതി  തടഞ്ഞു. കേസ് ഈ മാസം 19നു പരിഗണിക്കും. ഫോൺ രേഖകളുടെ റിപ്പോർട്ട്‌ ലഭിച്ചുവെന്നും രണ്ടു പേരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥ​​െൻറ കഴുത്തിന് ഇടിച്ചത് സാധാരണക്കാരൻ ആയിരുന്നെങ്കിൽ വധശ്രമത്തിന് കേസ് എടുക്കില്ലേയെന്ന് കോടതി ചോദിച്ചു. എ.ഡി.ജി.പിയുടെ മകളുടെ മൊഴിയും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. 

Tags:    
News Summary - Adgp and gavaskar-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.