തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലന ഉദ്യോഗാർഥികൾക്കുള്ള ഭക്ഷണ മെനുവിൽ ബീഫ ും മട്ടനും ഒഴിവാക്കിയെന്ന വിവാദം മാധ്യമങ്ങളുണ്ടാക്കിയതെന്ന് പൊലീസ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി സന്ധ്യ. അക്കാദമി തയാറാക്കിയതല്ല ഭക്ഷണയിനങ്ങളെന്ന് അവർ പറഞ്ഞു.
ഉദ്യോഗാർഥികളുടെ ആരോഗ്യസംരക്ഷണത്തിന് വിദഗ്ധർ നിർദേശിച്ചതാണ് ഉൾപ്പെടുത്തിയത്. ബീഫ് മാത്രമല്ല, മട്ടനും ഇല്ല. അതിൽ ബീഫ് മാത്രം വിവാദമാക്കിയത് മാധ്യമങ്ങളാണ്.
ഓരോ ക്യാമ്പുകളിലുള്ളവർക്കും ഇഷ്ടമനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്താം. പൊലീസ് അക്കാദമിയിൽ ബീഫ് അടക്കമുള്ളവക്കൊന്നും വിലക്കോ നിരോധനമോ ഇല്ല -എ.ഡി.ജി.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.