ജിഷ്ണു കോപ്പിയടിച്ചതിന്​ തെളിവില്ല –എ.ഡി.ജി.പി

തിരുവില്വാമല: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോപ്പിയടിക്കാനുള്ള സാഹചര്യം കാണുന്നില്ളെന്ന് ഉത്തരമേഖല എ.ഡി.ജി.പി സുധേഷ് കുമാര്‍. തിങ്കളാഴ്ച  നെഹ്റു കാമ്പസില്‍ അന്വേഷണത്തിന് എത്തിയ എ.ഡി.ജി.പി, ജിഷ്ണു പരീക്ഷയെഴുതിയ ഹാളില്‍ അതേ ബെഞ്ചില്‍ ഇരുന്ന് സാധ്യതകള്‍ പരിശോധിച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പ്രതികരിച്ചത്. ‘ഇരിപ്പിടങ്ങള്‍ തമ്മില്‍ അകലമുണ്ട്. നോക്കിയെഴുതുക എളുപ്പമല്ല. കോപ്പിയടി സാധ്യത കാണുന്നില്ല’ -എ.ഡി.ജി.പി പറഞ്ഞു.
ഇതോടെ, കോപ്പിയടി പിടിച്ചതിന്‍െറ പേരിലാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന കോളജ് മാനേജ്മെന്‍റിന്‍െറയും അത്തരത്തില്‍ എഫ്.ഐ.ആര്‍ തയാറാക്കിയ പഴയന്നൂര്‍ പൊലീസിന്‍െറയും നിലപാടാണ് എ.ഡി.ജി.പി പ്രാഥമിക അന്വേഷണത്തില്‍ തള്ളിയത്. അതോടൊപ്പം, ജിഷ്ണു കോപ്പിയടിച്ചിട്ടില്ളെന്ന സഹപാഠികളുടെ ആവര്‍ത്തിച്ചുള്ള മൊഴിയുടെ സാധൂകരണംകൂടിയായി.
തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍, റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍, അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്‍, അന്വേഷണ സംഘത്തിലുള്ള ചാലക്കുടി ഡിവൈ.എസ്.പി പി. വാഹിദ്, റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ് ബാബു എന്നിവരും  ഉണ്ടായിരുന്നു.
ആദ്യം പഴയന്നൂര്‍ സ്റ്റേഷനിലത്തെി വിവരങ്ങളും ബന്ധപ്പെട്ട കേസ് രേഖകളും പരിശോധിച്ച ശേഷമാണ് ഐ.ജി ഉള്‍പ്പെടുന്ന സംഘം കോളജില്‍ എത്തിയത്. എ.ഡി.ജി.പി നേരിട്ട് കോളജിലേക്കാണ് വന്നത്. പരീക്ഷാഹാളും ഹോസ്റ്റലും സംഘം സന്ദര്‍ശിച്ചു. എട്ട് പെണ്‍കുട്ടികളടക്കം 20 വിദ്യാര്‍ഥികള്‍ മൊഴി നല്‍കാന്‍ എത്തിയിരുന്നു. ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസ് മുതലുള്ള അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ അതേ കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ ആവര്‍ത്തിച്ചു. എഫ്.ഐ.ആറില്‍ ജിഷ്ണുവിന്‍െറ ശരീരത്തില്‍ മുറിവേറ്റ പാട് കണ്ടതിനെപ്പറ്റി പറയുന്നില്ളെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് കാര്യമാക്കേണ്ടെന്നും ഇന്‍ക്വസ്റ്റില്‍ അതുസംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടെന്നും എ.ഡി.ജി.പിയും ഐ.ജിയും പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന്‍െറ അന്തിമ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. അത് ലഭിക്കണം. ബന്ധപ്പെട്ട എല്ലാവരുമായും സംസാരിക്കണം.  അതിനുശേഷം പ്രേരണക്കുറ്റം ചുമത്തുന്നതുപോലുള്ള കാര്യങ്ങള്‍ തീരുമാനിക്കും. അതിന് സാവകാശം വേണമെന്ന് ഐ.ജി പറഞ്ഞു.

Tags:    
News Summary - adgp says jishnu did not copied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.