ഇരിങ്ങാലക്കുട: കശ്മീരില്‍ മരിച്ച പൊറത്തിശ്ശേരി സ്വദേശിയായ ജവാന് അമര്‍ജ്യോതിയുടെ മൃതദേഹം സംസ്കരിച്ചു. 20 വര്‍ഷമായി സി.ആർ.പി.എഫില്‍ കോൺസ്റ്റബിള്‍ ആയിരുന്നു. 10 ദിവസം മുമ്പാണ് നാട്ടില്‍ വന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
അമര്ജ്യോതിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളം എളന്തിക്കര ശ്രീ ശാരദ വിദ്യാമന്ദിര്‍ സ്കൂൾ വിദ്യാർഥികള്‍ എത്തി.
സംസ്കാരം നടന്ന സ്ഥലത്ത് റീത്ത് സമര്‍പ്പിക്കുകയും വൃക്ഷെത്തെ നടുകയും ചെയ്തു. പ്രിന്‍സിപ്പൽ എന്‍. ശ്രീലക്ഷ്മി, അധ്യാപിക ശ്രുതി സനോജ്, വിദ്യാർഥികളായ ആദിത്യ രാജേഷ്, ഗൗതം കൃഷ്ണ, എം.എ. ബിന്‍ഷ ബിജു, അയന തോമസ്, അഹ്ന റോസ്, അനയ ഭദ്ര, പി.പി. തീർഥ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.