ന്യൂഡൽഹി: രാജ്യത്തിെൻറ സ്വാതന്ത്ര്യസമരത്തിൽ ആദിവാസി സമൂഹം നൽകിയ സംഭാവനകളെ മാനിക്കുന്നതിനുള്ള മ്യൂസിയം അടക്കം നിർമിക്കുന്ന ‘ആദിവാസി സ്വതന്ത്ര സംഘർഷ് സംഗ്രഹാലയ’ പദ്ധതിയിൽ കേരളവും പരിഗണനയിലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
ഇത്തരത്തിലുള്ള ആദ്യ മ്യൂസിയത്തിെൻറ ശിലാസ്ഥാപനം ഗുജറാത്തിലെ കേവാഡിയയിൽ നടത്തിയെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിെൻറ നിർേദശം പരിഗണനയിലാണെന്ന് പാർലമെൻറിൽ പറഞ്ഞു.
ഝാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ആന്ധ്രപ്രദേശ്, മണിപ്പുർ അടക്കമുള്ള സംസ്ഥാനങ്ങളും ഇത്തരം ശിപാർശ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.
രാഷ്ട്രപതിയുടെ പ്രസംഗത്തിെൻറ ചുരുക്കം:
- പുതിയ ഇന്ത്യ യാഥാർഥ്യമാക്കുന്നതിൽ പ്രധാന വർഷമാണ് 2018
- മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികമായ 2019 ഒാടെ സ്വച്ഛഭാരത ലക്ഷ്യം കൈവരിക്കുക എന്നത് രാജ്യത്തിെൻറ കൂട്ടായ ഉത്തരവാദിത്തമാവണം
- 2020 ഒാടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും
- 99 ജലസേചനപദ്ധതികൾ പൂർത്തിയാക്കലിലേക്ക്
- 2017ൽ 5.71 കോടി കർഷകർക്ക് പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ പ്രയോജനം ലഭിച്ചു
- 2019 ഒാടെ എല്ലാ ഗ്രാമങ്ങളും തമ്മിൽ റോഡ് വഴി ബന്ധെപ്പടുത്തും
- ദരിദ്രർക്ക് രണ്ടുനേരം ഭക്ഷണമെന്നത് പ്രാവർത്തികമാക്കാൻ ദേശീയ ഭക്ഷ്യസുരക്ഷനിയമം ആവശ്യം
- 2022 ഒാടെ വീടില്ലാത്ത എല്ലാ പാവപ്പെട്ടവർക്കും വീട് ലഭ്യമാക്കുക ലക്ഷ്യം. കഴിഞ്ഞ മൂന്നരവർഷത്തിനിടെ 93 ലക്ഷം വീടുകൾ നഗര, ഗ്രാമീണ മേഖലകളിൽ നിർമിച്ചു
- ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാ പരീക്ഷയും നടത്താനായി ‘നാഷനൽ ടെസ്റ്റിങ് ഏജൻസി’ എന്ന സ്വയംഭരണ സ്ഥാപനം രൂപവത്കരിക്കുന്നത് അംഗീകരിച്ചു. ഇൗ മിഷന് കീഴിൽ 20 മികവിെൻറ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നു
- ഇതുവരെ ഒരു കോടി ജനങ്ങൾ ഡിജിറ്റൽ സാക്ഷരരായി
- ‘ഭാരത്മാല’ ദേശീയപാത പദ്ധതിയിൻകീഴിൽ ദേശീയ ഇടനാഴി നൈപുണ്യം സാധ്യമാക്കാൻ 53,000 കിലോമീറ്റർ തിരിച്ചറിഞ്ഞിട്ടുണ്ട്
- ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ 56 വിമാനത്താവളങ്ങളിൽ 16 എണ്ണത്തിൽ സർവിസ് ആരംഭിച്ചു
- 18 ലക്ഷം ഗ്രാമങ്ങളുടെ വൈദ്യുതീകരണം അവസാന ഘട്ടത്തിൽ
- ഉജാലപദ്ധതിക്ക് കീഴിൽ 28 കോടി എൽ.ഇ.ഡി ബൾബുകൾ വിറ്റു. സ്വകാര്യമേഖല 50 കോടിയുടെ വിൽപന നടത്തി. ഇതുവഴി 40,000 കോടിയുടെ വൈദ്യുതി ബിൽ ലാഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.