ഭൂരഹിതർക്കായി ഭൂമി നൽകി അടൂർ ഗോപാലകൃഷ്ണൻ

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഭൂ-​ഭ​വ​ന ര​ഹി​ത​ര്‍ക്കാ​യി ആ​രം​ഭി​ച്ച "മ​ന​സ്സോ​ടി​ത്തി​രി മ​ണ്ണ്" പ​ദ്ധ​തി​യി​ലേ​ക്ക്​ ഭൂ​മി ന​ൽ​കി വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ. അ​ടൂ​ര്‍, ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ തൂ​വ​യൂ​രി​ലാ​ണ് 13.5 സെ​ന്‍റ്​ ഭൂ​മി​ പ​ദ്ധ​തി​യി​ലേ​ക്ക്​ കൈ​മാ​റു​ന്ന​ത്. ഇ​ക്കാ​ര്യം അ​ടൂ​ർ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​നെ അ​റി​യി​ച്ചു.

മ​ന​സ്സോ​ടി​ത്തി​രി മ​ണ്ണ് കാ​മ്പ​യി​നി​ൽ പ​ങ്കാ​ളി​യാ​കാ​ന്‍ താ​ല്‍പ​ര്യ​മു​ണ്ടെ​ന്ന്​ അ​ടൂ​ര്‍ മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ച്​ അ​റി​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ മ​ന്ത്രി ആ​ക്കു​ള​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി ന​ന്ദി അ​റി​യി​ച്ചു. ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി നാ​ഗ്പു​രി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ക​ള്‍ അ​ശ്വ​തി​യോ​ട് ഭൂ​മി ന​ൽ​കു​ന്ന കാ​ര്യം അ​ടൂ​ർ പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി നീ​ക്കാ​നാ​യി​രു​ന്നു അ​ശ്വ​തി​യു​ടെ പ്ര​തി​ക​ര​ണം. നി​റ​ഞ്ഞ മ​ന​സ്സോ​ടെ ത​ന്‍റെ മ​ണ്ണ് പ​ങ്കു​വെ​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി​യെ അ​ടൂ​ർ അ​റി​യി​ച്ചു.

ഇ​ത് ഭൂ​ദാ​ന​മ​െ​ല്ല​ന്നും ത​ന്‍റെ മ​ണ്ണി​ന്‍റെ പ​ങ്ക് പ​കു​ത്ത് ന​ല്‍കു​ന്ന​ത്​​ ക​ട​മ​യാ​ണെ​ന്നും അ​ടൂ​ര്‍ പ​റ​ഞ്ഞു. ലോ​ക​മാ​കെ ആ​ദ​രി​ക്കു​ന്ന മ​ഹാ​പ്ര​തി​ഭ​യാ​യ അ​ടൂ​രി​ന്‍റെ തീ​രു​മാ​നം സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും ഭൂ-​ഭ​വ​ന ര​ഹി​ത​ര്‍ക്ക് ഭൂ​മി ല​ഭ്യ​മാ​ക്ക​ൽ യ​ത്‌​നം സ​ഫ​ല​മാ​ക്കാ​നു​ള്ള ഊ​ർ​ജ​മാ​ണെ​ന്നും മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലും പു​റ​ത്തു​മു​ള്ള സു​മ​ന​സ്സു​ക​ള്‍ "മ​ന​സ്സോ​ടി​ത്തി​രി മ​ണ്ണ്" കാ​മ്പ​യി​നി​ല്‍ പ​ങ്കാ​ളി​ക​ളാ​വാ​ന്‍ മു​ന്നോ​ട്ടു​വ​ര​ണം. ര​ണ്ട​ര​ല​ക്ഷ​ത്തി​ലേ​റെ അ​ര്‍ഹ​രാ​യ ഭൂ-​ഭ​വ​ന ര​ഹി​ത​ര്‍ക്ക് ത​ല​ചാ​യ്ക്കാ​ന്‍ സ്വ​ന്ത​മാ​യി വീ​ടൊ​രു​ക്കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ൻ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഭൂ​ര​ഹി​ത​ര്‍ക്ക് ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലാ​ണ്​ സ​ർ​ക്കാ​ർ.

Tags:    
News Summary - Adoor Gopalakrishnan gives land to the landless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.