അ​ടൂ​ർ പ്ര​കാ​ശ്​ എം.​പി (മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി)

സോളാർ പീഡന കേസിൽ അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എം.പിയെ കുറ്റവിമുക്തനാക്കി സി.ബി.ഐ. ഇതുസംബന്ധിച്ച റിപ്പോർട്ട് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു.

പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോഴായിരുന്നു പീഡന ആരോപണം.

ആരോപണങ്ങൾ തെളിവില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സി.ബി.ഐ കണ്ടെത്തി. ബംഗളൂരുവിൽ അടൂർ പ്രകാശ് ഹോട്ടൽ റൂം എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്രമാടം സ്റ്റേഡിയത്തിലെ പീഡന പരാതിക്കും തെളിവില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എം.പിക്ക് സി.ബി.ഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

Tags:    
News Summary - Adoor Prakash acquitted in solar molestation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.