ആറാട്ടുപുഴ: മലയാളിയുടെ മനസ്സിെൻറ വിങ്ങലാണ് 'ആടുജീവിത'ത്തിലെ നജീബ്. അന്നം തേടി കടൽ കടന്ന നജീബ് അവിചാരിതമായി എത്തിപ്പെട്ടുപോയ മരുഭൂവിൽ അനുഭവിച്ചുതീർത്ത ജീവിതം വായിച്ച് കണ്ണുനിറയാത്തവർ ഉണ്ടാകില്ല. െബന്യാമിെൻറ 'ആടുജീവിതം' മരുഭൂമിയിലെ നജീബിെൻറ തീക്ഷ്ണ ജീവിതമാണ് കോറിയിടുന്നത്.
നായകനായ നജീബ് പിന്നീടൊരിക്കലും കടൽ കടക്കില്ലെന്നായിരിക്കും വായനക്കാർ വിശ്വസിക്കുക. എന്നാൽ, താങ്ങാനാകാത്ത ജീവിതപ്രയാസങ്ങൾ നജീബിനെ വീണ്ടും മണലാരണ്യങ്ങളുടെ നാട്ടിൽ എത്തിെച്ചന്നതാണ് കഥയുടെ ബാക്കിപത്രം. പിന്നീട് അവിടെ ജീവിച്ചുതീർത്തത് രണ്ടുപതിറ്റാണ്ട്.
ഒടുവിൽ മരുഭൂമി സമ്മാനിച്ച കനലും കുളിരും മനസ്സിൽ ബാക്കിവെച്ച് നീണ്ടകാലത്തെ പ്രവാസജീവിതം മതിയാക്കി നജീബ് നാടണഞ്ഞു.ആറാട്ടുപുഴ പത്തിശ്ശേരിൽ ജങ്ഷനിൽ തറയിൽ വീട്ടിൽ നാട്ടുകാർ ഷുക്കൂർ എന്ന് വിളിക്കുന്ന നജീബ് ഒരാഴ്ച മുമ്പാണ് ബഹ്റൈനിൽനിന്ന് നാട്ടിൽ എത്തിയത്.
ആടുജീവിതം എന്ന പ്രയോഗം െബന്യാമിൻ എഴുതിവെച്ച നജീബിെൻറ ജീവിതത്തിലൂടെയാണ് മലയാളിക്ക് പരിചിതമായത്. തെൻറ ജീവിതം കഥയും സിനിമയുമായി മലയാളിക്ക് നൊമ്പരം തീർക്കുമ്പോൾ മരുഭൂമിയിൽ രക്ഷകരെ കാത്ത് കഴിയുന്ന അനേകായിരങ്ങളെ ഓർത്ത് നജീബും സങ്കടപ്പെടുന്നു.
ജീവിതപ്രയാസങ്ങൾ തീർന്നിട്ടല്ല നജീബ് പ്രവാസലോകത്തോട് വിടപറഞ്ഞത്. അനിവാര്യ കാരണങ്ങളാൽ അത് വേണ്ടിവന്നു. മകൻ സഫീർ ഒമാനിലാണ്. മകൾ സഫീനയെ വിവാഹം ചെയ്തയച്ചു. നജീബിെൻറ സങ്കടത്തിലും സന്തോഷത്തിലും കൂട്ടായി ഭാര്യ സഫിയത്ത് ഒപ്പമുണ്ട്. കുടുംബത്തോടൊപ്പം ശിഷ്ടകാലം കഴിയാനാണ് തീരുമാനം. െബ്ലസിയുടെ 'ആടുജീവിതം' സിനിമയിൽ പൃഥ്വിരാജ് തെൻറ ജീവിതം എങ്ങനെ ആവിഷ്കരിക്കുന്നു എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നജീബ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.