പെരിയ ഇരട്ടക്കൊല: എട്ടാം പ്രതിക്കായി ഹാജരായത്​ ആളൂർ

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ എട്ടാം പ്രതി സുബീഷി​​െൻറ (മണി^29)​ ജാമ്യാപേക്ഷയില്‍ ഹാജരായത്​ പ്രമുഖ അഭ ിഭാഷകന്‍ ആളൂര്‍. സൗമ്യയെ ​െട്രയിനിൽനിന്ന്​ തള്ളിയിട്ടുകൊന്ന കേസിൽ ആളൂരാണ്​ ഹാജരായിരുന്നത്​​. അംഗരക്ഷകരുടെ സംരക്ഷണത്തോടെ തിങ്കളാഴ്ച രാവിലെ 11ഓടെയാണ് ആളൂർ സഹ അഭിഭാഷകർക്കൊപ്പം ജില്ല സെഷന്‍സ് കോടതിയിലെത്തിയത്.

യൂ ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുമെന്ന് പ്രചാരണമുണ്ടായിരുന്നതിനാൽ പൊലീസ് കോടതിപരിസരത്ത് ശക്തമായ കാവൽ ഏർ പ്പെടുത്തിയിരുന്നു. സുബീഷി​​​െൻറ ജാമ്യാപേക്ഷ 12ാമത്തെ കേസായാണ് കോടതി പരിഗണിച്ചത്​. ഒന്നാംപ്രതിയുടെ വക്കാലത്ത ും ആളൂര്‍ ഏറ്റെടുക്കുമെന്നാണ്​​ അദ്ദേഹത്തി​​​െൻറ ഓഫിസ് കേന്ദ്രങ്ങള്‍ പറയുന്നത്​.

വന്‍തുക പ്രതിഫലം വാങ് ങുന്ന ആളൂരിനെ കൊണ്ടുവരാന്‍ പണമിറക്കുന്നത് പ്രതികളുടെ ഗൾഫിലെ സുഹൃത്തുക്കളാണെന്ന്​​ സി.പി.എം വൃത്തങ്ങൾ പറഞ്ഞു. ഒരു പ്രതിക്കുവേണ്ടിയും സി.പി.എം അഭിഭാഷകരെ ഏർപ്പെടുത്തി​ല്ലെന്നും നേതാക്കൾ പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ ഒരുതരത്തിലും സഹായിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടി​േയരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പെരിയ ഇരട്ടക്കൊല: കേസ്​ ഡയറി ഹാജരാക്കാൻ ഹൈകോടതി നിർദേശം

കൊച്ചി: കാസർകോട്​ പെരിയയിൽ രണ്ട്​ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ​െകാലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തി​​െൻറ കേസ്​ ഡയറി ഹാജരാക്കാൻ ഹൈകോടതി നിർദേശം. കൃപേഷ്​, ശരത്​ലാൽ വധക്കേസ്​ അന്വേഷണം സി.ബി.ഐക്ക്​ വിടണമെന്നാവശ്യപ്പെട്ട്​ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ്​ നിർദേശം. എന്നാൽ, കാര്യക്ഷമമായ അന്വേഷണമാണ്​ വേണ്ടതെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച്​ അറിയിച്ചു. കേസിൽ ഉന്നത സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം തള്ളി ക്രൈംബ്രാഞ്ച്​ വിശദീകരണക്കുറിപ്പും നൽകി.

സി.പി.എം നേതാക്കളുടെ പങ്കിന്​ തെളിവില്ലെന്നും അന്വേഷണത്തിൽ ബാഹ്യ ഇടപെടലുണ്ടായില്ലെന്നും മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. കല്യോട്ടെ കോൺഗ്രസുകാരോട്​ സി.പി.എം ജില്ല നേതൃത്വത്തിന് കൊടിയ പകയുണ്ടെന്നും ഇരട്ടക്കൊല ഇതി​​െൻറ ഭാഗമാണെന്നുമുള്ള ഹരജിക്കാരുടെ വാദം ശരിയല്ല. രണ്ടാം പ്രതി സജി. സി. ജോർജിനെ പൊലീസ് കസ്​റ്റഡിയിൽനിന്ന് മുൻ എം.എൽ.എ കുഞ്ഞിരാമ​​െൻറ നേതൃത്വത്തിൽ ബലമായി മോചിപ്പിച്ചെന്ന ആരോപണത്തിന് തെളിവില്ല. ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

കുഞ്ഞിരാമൻ സ്ഥലത്തുണ്ടായിരുന്നതായി അന്വേഷണത്തിന്​ ശേഖരിച്ച ഫയലിൽ പറയുന്നില്ല. കൃപേഷും ശരത്തും കൊല്ലപ്പെടുന്നതിനുമുമ്പ് ഇൗ മേഖലയിൽ പ്രസംഗിച്ച സി.പി.എം നേതാവ് വി.പി.പി. മുസ്തഫ ഇരുവർക്കുമെതിരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചെന്ന ആരോപണത്തിലും കഴമ്പില്ല. ഫെബ്രുവരി 17നാണ് ഇവർ കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരനെ ആക്രമിച്ചതിന് പകവീട്ടാൻ ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് കേസ്. ക്രൈംബ്രാഞ്ചി​​െൻറ കുറ്റപത്രത്തിലും ഇതാണ്​ പറയുന്നത്​.

എന്നാൽ, ജില്ലതലത്തിലുള്ള രാഷ്​ട്രീയ പകപോക്കലാണെന്ന ആരോപണത്തിന്​ അടിസ്​ഥാനമില്ല. സത്യസന്ധമായ രീതിയിൽ അന്വേഷിച്ച് കുറ്റപത്രം മേയ് 20ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്​. കേസ്​ വിചാരണയുടെ ഘട്ടത്തിലാണ്​. അന്വേഷണസംഘത്തിന് രാഷ്​ട്രീയമോ സി.പി.എം ചായ്‌വോ ഇല്ല. പക്ഷപാതവും ദുരുദ്ദേശ്യവുമില്ലാതെ മുതിർന്ന ഉദ്യോഗസ്ഥ​​െൻറ മേൽനോട്ടത്തിലാണ് അന്വേഷണം പൂർത്തിയാക്കിയതെന്നും വിശദീകരണത്തിൽ പറയുന്നു​. ഹരജി വ്യാഴാഴ്​ച പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - adv aloor in periya murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.