കൊച്ചി: സംസ്ഥാനരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നിരവധി കേസുകളിൽ ഹാജരായതിലൂടെ വിവാദം നിറഞ്ഞതായിരുന്നു എം.കെ. ദാമോദരെൻറ അഭിഭാഷക ജീവിതം. മുൻമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ െഎസ്ക്രീം കേസ്, സൂര്യനെല്ലി കേസ്, ശുംഭൻ വിളിയെ തുടർന്ന് സി.പി.എം നേതാവ് എം.വി ജയരാജനെതിരായ കോടതിയലക്ഷ്യ കേസ്, സാൻറിയാഗോ മാർട്ടിന് വേണ്ടി ലോട്ടറി കേസ് തുടങ്ങിയവയിൽ ഹാജരായത് എം.കെ. ദാമോദരനാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയതിനെതിരായ സി.ബി.െഎയുടെ റിവിഷൻ ഹരജിയിൽ പിണറായിക്ക് വേണ്ടിയാണ് അവസാനമായി ദാമോദരൻ കോടതിയിൽ ഹാജരായത്. ഏെറക്കാലം ബാർ കൗൺസിൽ ചെയർമാനായിരുന്നു. അടുത്തകാലം വരെ ഒാൾ ഇന്ത്യ േലായേഴ്സ് യൂനിയൻ വൈസ് പ്രസിഡൻറുമായിരുന്നു.
അഡ്വക്കറ്റ് ജനറലുണ്ടായിരിക്കെ മറ്റൊരു നിയമോപദേശകനെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. മരണംവരെ സി.പി.എമ്മുമായി അടുത്ത ബന്ധമാണ് പുലർത്തിപ്പോന്നത്.
കണ്ണൂർ തലശ്ശേരി കോടിയേരിയിലെ കർഷക കുടുംബമായ മുതലാറത്ത് കുറുങ്ങോടൻ വീട്ടിൽ കെ.സി. ശങ്കരൻ നായരുടെയും എം. മാധവിയമ്മയുടെയും മകനായി 1937 ഡിസംബർ ഒമ്പതിനാണ് ദാമോദരെൻറ ജനനം. വിദ്യാർഥി സംഘടന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1963ൽ എറണാകുളം ലോ കോളജിൽനിന്ന് നിയമ ബിരുദം നേടിയതിെൻറ പിറ്റേ വർഷംതന്നെ അഭിഭാഷകനായി സന്നതെടുത്തു. തലശ്ശേരിയിൽ അഭിഭാഷക ജോലി തുടങ്ങിയ ദാമോദരൻ പിന്നീട് കൊച്ചിയിലേക്ക് പ്രാക്ടീസ് മാറ്റി. ക്രിമിനൽ, സിവിൽ മേഖലകളിൽ ഒരേ പോലെ പ്രാഗല്ഭ്യം നേടിയതോടെ വളരെ പെെട്ടന്ന് സ്വതന്ത്ര അഭിഭാഷകനായി മാറാൻ കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗമുള്ളതിനാൽ ചിലപ്പോൾ ഡോക്ടർമാരെ കോടതിമുറിയിൽ ഇരുത്തിയാണ് ദാമോദരൻ ചിലപ്പോൾ വാദത്തിനെത്താറുണ്ടായിരുന്നത്. ഹൈകോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകരുടെ പട്ടികയിൽ മുൻനിരയിലായിരുന്നു ദാമോദരെൻറ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.