അഡ്വ. കെ.എല്‍. അബ്ദുസലാം, അഡ്വ. അബ്ദുല്‍ അഹദ് 

അഡ്വ. കെ.എല്‍. അബ്ദുസലാം ‘ജസ്റ്റീഷ്യ’ സംസ്ഥാന പ്രസിഡന്‍റ്, അഡ്വ. അബ്ദുല്‍ അഹദ് ജനറൽ സെക്രട്ടറി

കോഴിക്കോട്: അഭിഭാഷക സംഘടനയായ ‘ജസ്റ്റീഷ്യ’യുടെ സംസ്ഥാന പ്രസിഡന്‍റായി കണ്ണൂര്‍ സ്വദേശി അഡ്വക്കേറ്റ് കെ.എല്‍.  അബ്ദുസലാമിനെയും ജനറല്‍ സെക്രട്ടറിയായി അഡ്വ. അബ്ദുല്‍ അഹദിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന  എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

അഡ്വ. എം.എം. അലിയാർ, അഡ്വ. ഫൈസൽ പി. മുക്കം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. അമീൻ ഹസൻ, അഡ്വ രഹന ഷുക്കൂർ, അഡ്വ. തജ്മൽ സലീഖ് എന്നിവരെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. അഡ്വ. സി.എം. മുഹമ്മദ്‌ ഇക്ബാൽ ട്രഷററായി തുടരും.

Tags:    
News Summary - Adv. KL Abdu Salam and Adv. Abdul Ahad are New Office Bearers of Justitia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.