അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ

അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ എൻ.എസ്.എസ് പ്രസിഡൻറ്​

ച​ങ്ങ​നാ​ശ്ശേ​രി: അ​ഡ്വ. പി.​എ​ൻ. ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​രെ നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ൻ​റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലാം ത​വ​ണ​യാ​ണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. നാ​യ​ക​സ​ഭ​യി​ലേ​ക്ക് ഒ​മ്പ​തു​പേ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഡോ. ​എം. ശ​ശി​കു​മാ​ർ (കാ​ർ​ത്തി​ക​പ്പ​ള്ളി), ഹ​രി​കു​മാ​ർ കോ​യി​ക്ക​ൽ (ച​ങ്ങ​നാ​ശ്ശേ​രി), എം.​എ​സ്. മോ​ഹ​ൻ (പൊ​ൻ​കു​ന്നം), എം.​എം. ഗോ​വി​ന്ദ​ൻ​കു​ട്ടി (ക​ണ​യ​ന്നൂ​ർ), ഡോ. ​ജി. ഗോ​പ​കു​മാ​ർ (കൊ​ല്ലം), പി. ​നാ​രാ​യ​ണ​ൻ (ഒ​റ്റ​പ്പാ​ലം), പ്ര​ഫ. ഇ​ല​ഞ്ഞി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (ചേ​ർ​ത്ത​ല), എ. ​സു​രേ​ശ​ൻ (തൃ​ശൂ​ർ), ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (കാ​സ​ർ​കോ​ട്) എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. നേ​ര​േ​ത്ത ഉ​ണ്ടാ​യ ഒ​ഴി​വി​ലേ​ക്ക് പ്ര​ഫ. മാ​ട​വ​ന ബാ​ല​കൃ​ഷ്ണ​പി​ള്ള (കോ​ട്ട​യം), പി.​എ​ൻ. സു​കു​മാ​ര​പ്പ​ണി​ക്ക​ർ (ചെ​ങ്ങ​ന്നൂ​ർ) എ​ന്നി​വ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രു​ന്നു.

എന്‍.എസ്.എസിന് 132 കോടിയുടെ ബജറ്റ്

നാ​യ​ര്‍ സ​ര്‍വി​സ് സൊ​സൈ​റ്റി​ക്ക്​ 132 കോ​ടി വ​ര​വും അ​ത്ര​ത​ന്നെ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന 2021-22 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​ന്‍ വ​ര്‍ഷ​ത്തെ ബ​ജ​റ്റ് 131 കോ​ടി​യാ​യി​രു​ന്നു. 26.25 കോ​ടി ക്യാ​പ്പി​റ്റ​ല്‍ ഇ​ന​ങ്ങ​ളി​ലും 105.74 കോ​ടി റ​വ​ന്യൂ ഇ​ന​ങ്ങ​ളി​ലും വ​ര​വ് പ്ര​തീ​ക്ഷി​ക്കു​ന്നു. ക്യാ​പ്പി​റ്റ​ല്‍ ഇ​ന​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ് 45.30 കോ​ടി​യും റ​വ​ന്യൂ ഇ​ന​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ത ചെ​ല​വ് 86.69 കോ​ടി​യു​മാ​ണ്.

വി​വി​ധ വ്യ​ക്തി​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന എ​ന്‍ഡോ​വ്മെൻറു​ക​ള്‍, എ​ന്‍.​എ​സ്.​എ​സ് പു​വ​ര്‍ എ​യ്ഡ് ഫ​ണ്ട്, വ​ര്‍ക്ക്സ് കോ​ണ്‍ട്രാ​ക്ട​ർ​മാ​രി​ല്‍നി​ന്നും ജീ​വ​ന​ക്കാ​രി​ല്‍നി​ന്നും സ്​​റ്റാ​റ്റ്യൂ​ട്ട​റി​യാ​യി ഈ​ടാ​ക്കി സ​ര്‍ക്കാ​റി​ലേ​ക്ക് അ​ട​ക്കേ​ണ്ട നി​കു​തി​ക​ള്‍, വി​വി​ധ പ​ദ്ധ​തി​ക​ള്‍ പ്ര​കാ​ര​മു​ള്ള ഗ്രാ​ൻ​റ്​ തു​ക​ക​ള്‍, ലൈ​ബ്ര​റി ആ​ൻ​ഡ്​ ല​ബോ​റ​ട്ട​റി, കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക, തോ​ട്ട​ങ്ങ​ളി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന നി​കു​തി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഹോ​സ്​​റ്റ​ലു​ക​ളി​ലെ​യും കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ്, മെ​സ് ഡെ​പ്പോ​സി​റ്റ് മു​ത​ലാ​യ​വ​യാ​ണ് ക്യാ​പ്പി​റ്റ​ല്‍ ഇ​ന​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ച്ചി​ട്ടു​ള്ള പ്ര​ധാ​ന വ​ര​വ്.

എ​ന്‍.​എ​സ്.​എ​സ് ​െഡ​വ​ല​പ്മെൻറ്​ ഫ​ണ്ട് ഇ​ന​ത്തി​ല്‍ 17.30 ല​ക്ഷം രൂ​പ, സം​ഭാ​വ​ന ഇ​ന​ത്തി​ല്‍ 30 ല​ക്ഷം, സാ​മൂ​ഹി​ക ക്ഷേ​മ​നി​ധി ഇ​ന​ത്തി​ല്‍ 90 ല​ക്ഷം രൂ​പ, ബാ​ങ്ക് പ​ലി​ശ ഇ​ന​ത്തി​ല്‍ ഒ​രു കോ​ടി 50 ല​ക്ഷം രൂ​പ, പ​ബ്ലി​ക്കേ​ഷ​ന്‍ ഫ​ണ്ട് ഇ​ന​ത്തി​ല്‍ ര​ണ്ടു​കോ​ടി 50 ല​ക്ഷം രൂ​പ, സ​മാ​ധി​മ​ണ്ഡ​പം കാ​ണി​ക്ക ഇ​ന​ത്തി​ല്‍ 16 ല​ക്ഷം, വാ​ട​ക​യി​ന​ത്തി​ല്‍ 60 ല​ക്ഷം എ​ന്നി​ങ്ങ​നെ ജ​ന​റ​ല്‍ ഭ​ര​ണം വി​ഭാ​ഗ​ത്തി​െൻറ ബ​ജ​റ്റി​ല്‍ വ​ര​വു പ്ര​തീ​ക്ഷി​ക്കു​ന്നു.

രാ​വി​ലെ 9.30ഓ​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്നം സ​മാ​ധി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ആ​സ്ഥാ​ന​ത്ത് ബ​ജ​റ്റ് സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്ന​ത്. പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. പി.​എ​ന്‍. ന​രേ​ന്ദ്ര​നാ​ഥ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ര്‍ ഡോ. ​എം. ശ​ശി​കു​മാ​ർ, റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ അ​ഡ്വ. അ​നി​ല്‍ ഡി. ​ക​ര്‍ത്ത എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Adv. P.N. Narendranathan Nair NSS President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.