രഹ്‌ന ഫാത്തിമ സ്വന്തം കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തിൽ പെയിന്‍റ് ചെയ്യിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. രഹ്‌ന ഫാത്തിമയുടെ നഗ്നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ നടൻ പൃഥ്വിരാജിനെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രീം കോടതി അഭിഭാഷക ആയ രശ്മിത രാമചന്ദ്രൻ. ഈ വിഷയും ചൂണ്ടിക്കാട്ടി രശ്മിത ഫേസ്ബുക്കിലിട്ട് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ്.
രണ്ട് ദിവസം മുമ്പ് പൃഥ്വിരാജ് ഷർട്ട് ഇടാതെ ഒരു ബീച്ചിൽ നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് രശ്മിതയുടെ പോസ്റ്റിന് ആധാരം. പെയിന്‍റ് കൊണ്ടു മറച്ച മാറിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹ്‌ന ഫാത്തിമയേക്കാൾ പെയിന്‍റിന്‍റെ മറ പോലുമില്ലാതെ നഗ്നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണെന്ന് രശ്മിത ചൂണ്ടിക്കാട്ടുന്നു.
നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്ന് സംശയം രഹ്‌ന ഫാത്തിമ സംഭവത്തിൽ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പൊലീസും ജാമ്യം നിഷേധിച്ച കോടതിയും തീർത്തു തരണമെന്നും അവർ പറയുന്നു. ധനാഢ്യതയിലും ലോക പരിചയത്തിലും വൻ സ്വാധീനവും ആൾബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്‌ന ഫാത്തിമയേക്കാൾ ഒരുപാടു മുകളിൽ നിൽക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താൽ നാടു വിടാനുള്ള സാധ്യതയും ബഹുമാനപ്പെട്ട കോടതി പരിഗണിക്കണമെന്നും പോസ്റ്റിലുണ്ട്.
രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.