തിരുവനന്തപുരം: ധനകാര്യമന്ത്രി തേമസ് െഎസകിെൻറയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറയും ആരോപണങ്ങൾ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ പി.എസ്. ശ്രീധരൻപിള്ള. തുറന്ന കത്തയച്ചുകൊണ്ട് തോമസ് െഎസകും വാർത്താ സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രനും പരസ്യമായി തെറ്റിധാരണ പരത്തുന്ന കെട്ടുകഥകളുമായി രംഗത്തുവന്നിരിക്കുകയാണെന്ന് ശ്രീധരൻപിള്ള ആരോപിച്ചു. അവരുടെ ആരോപണങ്ങൾക്കെല്ലാം മറുപടി പറയണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇരുവരുടെയും ആരോപണങ്ങൾ വസ്തുതക്ക് നിരക്കാത്തതാണെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
ആർ.എസ്.എസ് ആണ് ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ കേസ് കൊടുത്തത് എന്ന ഇൗ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് ദേവസ്വം മന്ത്രി പറഞ്ഞത്. അതിന് താൻ മറുപടി പറയണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഹരജി നൽകിയ നൗഷാദ് അഹമ്മദ് അലി ഖാൻ ഇടതുപക്ഷത്തിെൻറ ഘടക കക്ഷിയായ ഫോർവേർഡ് ബ്ലോകിെൻറ ദേശീയ നേതാക്കളിൽ ഒരാളാണെന്നും മറ്റൊരാളായ ഭക്തി സേത്തി പ്രമുഖനായ ഒരു സോഷ്യലിസ്റ്റ് നേതാവിെൻറ മകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് കൊടുത്തത് ആർ.എസ്.എസ് ആണെന്ന് ബോധപൂർവ്വം കേരളത്തിലെ ചിലർ പടച്ചുണ്ടാക്കിയതാണ്. ധൈര്യമുണ്ടെങ്കിൽ ദേവസ്വം മന്ത്രി ആരോപണം രേഖാമൂലമായി തെളിയിക്കെട്ട. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരം ആരോപണങ്ങൾ പരത്തുന്നത് എന്നറിയില്ല. ദേശാഭിമാനിയിൽ ഒരു വാർത്ത കൊടുത്തു എന്നത് ശരിയാണ്. എന്നാൽ ശ്രീധരൻപിള്ളയോട് മാപ്പ് പറഞ്ഞ ചരിത്രമുള്ള പത്രമാണ് ദേശാഭിമാനിയെന്നും അത് കാര്യമാക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ശബരിമല കലാപഭൂമിയാണെന്ന് വരുത്തിത്തീര്‍ത്ത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് നമ്മൾ അനുവദിക്കില്ല. നിയമം തെറ്റെന്നു തോന്നിയാല്‍ ലംഘിക്കാനും അതിെൻറ ശിക്ഷ ഏറ്റുവാങ്ങാനും ഞങ്ങള്‍ തയ്യാറാണ്. നിയമലംഘന സമരം നടത്തും എന്നതുതന്നെയാണ് ബിജെപിയുടെ നിലപാടെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
കേസ് കൊടുത്ത ഒരാൾ പോലും ആർ.എസ്.എസുമായി ബന്ധമില്ലാത്തയാളുകളാണ്. വ്യാജവാർത്തകളും ചിത്രങ്ങളും നൽകി ചിലർ കുപ്രചരണം നടത്തുകയാണ്. ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നും ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. കടകംപള്ളി പരാമർശിച്ച ശബ്ദരേഖയും വ്യാജമാണെന്ന് ബി.ജെ.പി അധ്യക്ഷൻ ആരോപിച്ചു. ആ ശബ്ദരേഖ ആരുടേതാണെന്ന് കടകംപള്ളിക്ക് തന്നെ അറിയാമെന്നും എന്നിട്ട് പഴി തെൻറ മേലും പാർട്ടിയുടെ മേലും ചാരുകയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.