നെടുമ്പാശ്ശേരി: വിശ്രമത്തിന് ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി കുമരകത്ത് എത്തി. മകളും ഭർത്താവും ചെറുമക്കളും ഒപ്പമുണ്ട്.
ബുധനാഴ്ച വൈകീട്ട് എത്തിയ അദ്ദേഹം കുമരകത്തെ കോക്കനട്ട് ലഗൂണിലാണ് താമസിക്കുന്നത്. ഈ മാസം 13ന് മടങ്ങും.
അദ്വാനിക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെ ഡൽഹിയിൽ നടന്ന ൈകേയറ്റത്തിെൻറ പശ്ചാത്തലത്തിൽ അദ്വാനി തങ്ങുന്നിടത്ത് കൂടുതൽ സുരക്ഷയൊരുക്കാൻ ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
നെടുമ്പാശ്ശേരിയിൽനിന്ന് കുമരകത്തേക്കുള്ള കാർ യാത്രയിലും കനത്ത പൊലീസ് അകമ്പടിയായി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.