ഗൂഡല്ലൂർ: നീലഗിരി ജില്ല കുന്നൂർ സൈനിക കേന്ദ്രത്തിൽ പരിശീലനത്തിനെത്തിയ അഫ്ഗാൻ സൈനികരുടെ തിരിച്ചുപോക്ക് അനിശ്ചിതാവസ്ഥയിൽ. അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചതിനെ തുടർന്നാണ്, മുൻ സർക്കാറിെൻറ കാലത്ത് പരിശീലനത്തിനെത്തിയ സൈനികർ ആശങ്കയിലായത്.
അഫ്ഗാനിസ്താനുമായി നല്ല നയതന്ത്രബന്ധം പുലർത്തിയിരുന്ന സൗഹൃദ രാജ്യമെന്ന നിലയിലാണ് ഇന്ത്യയുടെ പലഭാഗത്തും അഫ്ഗാൻ സൈനികർക്ക് പരിശീലനം നൽകിവന്നത്. കുന്നൂർ എം.ആർ.സി കേന്ദ്രത്തിലും ഏതാനും സൈനികരുണ്ട്.
പരിശീലനം കഴിഞ്ഞുള്ള ഇവരുടെ മടങ്ങിപ്പോക്ക് അനിശ്ചിതത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.